ലോകകപ്പ് അരികെ..:റഷ്യന്‍ സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടരുതെന്ന് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ്

മോസ്‌കോ: ലോകത്തിന്റെ ആവേശം ഒരൊറ്റ പന്തില്‍ ആവാഹിച്ച് അതിനു പുറകേ പായാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഫുട്‌ബോള്‍ ലോകകപ്പ് അരികെയെത്തി നില്‍ക്കുമ്പോള്‍ നൈജീരിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ടീം പരിശീലകന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമാണ് ശ്രദ്ധേയമാകുന്നത്.

ലോകകപ്പ് ഫുട്‌ബോളിനായി എത്തുമ്പോള്‍ റഷ്യയിലെ സ്ത്രീകളുമായി ലൈംഗഐക ബന്ധത്തിലേര്‍പ്പെടരുതെന്നാണ് പരിശീലകന്‍ ഗെര്‍ണോട്ട് റോര്‍ മുന്നറിയിപ്പ് നലകിയിരിക്കുന്നത്. മത്സരങ്ങള്‍ക്കു ശേഷം താരങ്ങളുടെ ഭാര്യന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവരെ സന്ദര്‍ശിക്കാന്‍ സാധിക്കും. എന്നാല്‍ പുറത്തു നിന്നുള്ള ആരെയും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് ടീം പരിശീലകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്യാപ്റ്റന്‍ മൈക്കേലിനുമാത്രം ഇക്കാര്യത്തില്‍ പ്രത്യേകം പരിഗണന ഉണ്ട്. കാരണം അദ്ദേഹത്തിന്റെ ഭാര്യ റഷ്യക്കാരിയാണെന്നും ഗെര്‍ണോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. നേരത്തെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൈപ്പുസ്തകം പുറത്തിറക്കിയിരുന്നു. തങ്ങളുടെ കളിക്കാര്‍ റഷ്യയിലെ തട്ടിപ്പില്‍ നിന്നും സ്ത്രീകളുടെ വശീകരിക്കലില്‍ നിന്നും രക്ഷപ്പെടാനായിരുന്നു അത്. എന്നാല്‍ സംഭവം വിവാദമായതോടെ കൈപ്പുസ്തകം പിന്‍വലിച്ച് മാപ്പു പറയുകയും ചെയ്തിരുന്നു. ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് റഷ്യയില്‍ ലോകകപ്പ് അരങ്ങേറുന്നത്.

Top