കൊച്ചി:എംവി നികേഷ് കുമാറിനെതിരായ പരാതി താല്‍ക്കാലിക ഒത്തുതീര്‍പ്പിലേക്ക്. റിപ്പോര്‍ട്ടര്‍ ചാനലിലെ ഓഹരി തട്ടിയെടുത്തു എന്ന് കാണിച്ച് ചാനല്‍ വൈസ് ചെയര്‍പേഴ്‌സന്‍ ലാലി ജോസഫ് നല്‍കിയ പരാതിയാണ് പ്രമുഖ എഐസിസി നേതാക്കളൂടേയും ഐ ഗ്രൂപ്പ് നേതാക്കളുടേയും മധ്യസ്ഥതയില്‍ താല്‍ക്കാലികമായി മരവിപ്പിച്ചത്.പ്രശ്‌നങ്ങള്‍ തൊട്ടടുത്ത ദിവസം തന്നെ പരിഹരിക്കാമെന്നും നഷ്ടമായ ഓഹരികളില്‍ വ്യക്തത വരുത്താമെന്നും നികേഷ് സമ്മതിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് ഏതാണ്ട് വഴി തുറന്നിരിക്കുന്നത്.നികേഷ് അറിയിച്ചതനുസരിച്ച് കേരളത്തിലെ പ്രമുഖനായ ഐ ഗ്രൂപ്പ് നേതാവാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.ഡല്‍ഹിയില്‍ കൂടി ഇതിന്റെ ഇടപാടുകള്‍ നടന്നതിനാല്‍ എഐസിസിയിലെ പ്രമുഖനെ കൂടി മധ്യസ്ഥക്ക് ക്ഷണിക്കുകയായിരുനുവെന്നാണ് പറയപ്പെടുന്നത്.ലാലി ജോസഫിന്റെ ഭര്‍ത്താവ് ഇടുക്കിയിലെ പ്രമുഖനായ കോണ്‍ഗ്രസ്സ് നേതാവാണ്.ഈ ബന്ധം ഉായോഗിച്ചാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ വഴി തന്നെ ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ട് വരുന്നതെന്നാണ് സൂചന.
അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് സൂചന.തൊടുപുഴയില്‍ നല്‍കിയ പരാതി ഇതോടെ താല്‍ക്കാലികമായി മരവിപ്പിക്കുമെന്നാണ് അറിയുന്നത്.ഒന്നരക്കോടി രൂപ ഓഹരിയായി കൈപ്പറ്റി തന്റെ പേരിലുള്ള ഷെയറുകളില്‍ തിരിമറി നടത്തിയെന്നാണ് ലാലി ജോസഫ് പരാതിയില്‍ പറയുന്നത്.റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങുന്നതിന് താനാണ് നികേഷിനെ ക്ഷണിച്ചതെന്നും,നികേഷ് ഒരു രൂപ പോലും ചാനലില്‍ മുതല്‍ മുടകിയിട്ടില്ലെന്നും ലാലി പരാതിയില്‍ ആരോപിക്കുന്നുണ്ട്.ഇപ്പോള്‍ തന്റെ പെരിലുള്ള ഓഹരികള്‍ ഉള്‍പ്പെടെ നികേഷിന്റേയും,ഭാര്യ റാണി വര്‍ഗീസിന്റേയും പേരിലാണെന്നാണ് പരാതിയില്‍ ലാലി ജോസഫ് വ്യക്തമാക്കുന്നത്.എന്തായാലും ഓഹരിയുടെ കാര്യങ്ങളില്‍ ധാരണയായാല്‍ കേസ് ഒത്തുതീരുമെന്ന് തന്നെയാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.