കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഐഎമ്മും നികേഷും എങ്ങോട്ട് സ്ഥലം മാറ്റും; സ്വര്‍ഗത്തിലേക്കോ അതോ നരകത്തിലേക്കോ?

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആജന്മ ശത്രുവായിരുന്ന എം.വി രാഘവന്റെ മകന്‍ നികേഷ് കുമാര്‍ അഴീക്കോട് മത്സരിക്കുകയാണ്. നികേഷ് കുമാര്‍ സിഎംപിയുടെ സ്ഥാനാര്‍ത്ഥിയല്ല. സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാണ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ നികേഷിന്റെ സഹോദരി ഗിരിജ കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡില്‍ മത്സരിച്ചു. ജനങ്ങള്‍ക്ക് വിപ്ലവബോധം കുറവായത് കൊണ്ട് തോറ്റുപോയി.

സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം എം.വി രാഘവന്‍ ആദ്യം മത്സരിച്ച മണ്ഡലമാണ് അഴീക്കോട്. യുഡിഎഫില്‍ അന്നും അഴീക്കോട് മുസ്‌ലീം ലീഗിന്റെ സീറ്റായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാഘവനോട് ദയ തോന്നി മുസ്‌ലീം ലീഗ് അഴീക്കോട് സീറ്റ് വിട്ട് കൊടുക്കുകയായിരുന്നു. അന്ന് രാഘവനെതിരെ മത്സരിച്ച് തോറ്റത് ഇപ്പോഴത്തെ കേന്ദ്ര കമ്മറ്റി അംഗം ഇ..പി ജയരാജനായിരുന്നു. ഇപ്പോള്‍ മുസ്‌ലീം ലീഗ് നികേഷ് കുമാറിനെ എതിര്‍ക്കുന്നു. ജയരാജന്‍ അനുകൂലിക്കുന്നു. ജയരാജനെ വെടിവെച്ച കേസില്‍ രാഘവന്‍ പ്രതിയായിരുന്നു എന്നതും സ്മരണീയമാണ്.maxresdefault

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല. സ്ഥായിയായ താത്പര്യങ്ങള്‍ മാത്രമേ ഉള്ളൂ. പണ്ടും അങ്ങനെ തന്നെ ആയിരുന്നു. കിഴക്കന്‍ ഏറനാട്ടില്‍ ചെങ്കൊടി നാട്ടിയ സഖാവായിരുന്നു കുഞ്ഞാലി. കുഞ്ഞാലിയെ കോണ്‍ഗ്രസുകാര്‍ വെടിവെച്ച് കൊന്നു. ഒന്നാം പ്രതി ആര്യാടന്‍ മുഹമ്മദായിരുന്നു. ആര്യാടനൊപ്പം സകല പ്രതികളേയും കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. അപ്പോള്‍ ഇഎംഎസ് പറഞ്ഞു. സഖാവ് കുഞ്ഞാലിയുടെ ഘാതകരെ ബൂര്‍ഷ്വാ കോടതി വെറുതെ വിട്ടെങ്കിലും ജനകീയ കോടതി വെറുതെ വിടില്ല. ജനകീയ കോടതി വിധിയില്‍ ആര്യാടന് കഠിനമായ എന്തെങ്കിലും ശിക്ഷ ഉണ്ടാകും എന്നാണ് നമ്മള്‍ വിചാരിച്ചത്. 1980ല്‍ നായനാരുടെ നേതൃത്വത്തില്‍ ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എംഎല്‍എ അല്ലാതിരുന്നിട്ടും ആര്യാടന്‍ മന്ത്രിയായി.koothuprambu 3
നിലമ്പൂരില്‍ തന്നെ ആര്യാടനെ മത്സരിപ്പിച്ച് ഇഎംഎസ് അടക്കമുള്ളവര്‍ പ്രചാരണം നടത്തി വിജയിപ്പിച്ചു. എന്ന് മാത്രമല്ല മരിച്ചു പോയ കുഞ്ഞാലിയുടെ ഭാര്യയെ കൊണ്ട് ആര്യാടന്‍ മുഹമ്മദിന് അനുകൂലമായി പ്രസ്താവന ഇറക്കിച്ചു. ജനകീയ കോടതിയുടെ നീതി ബോധം കണ്ട് പാര്‍ട്ടിക്കാരാകെ കോള്‍മയിര്‍ കൊണ്ടു. കെ കരുണാകരനെയും മകനെയും കൊണ്ടുവന്ന് ഇടത് മുന്നണി ശക്തിപ്പെടുത്താന്‍ സിപിഐഎം ശ്രമിച്ചു. അതിന് വേണ്ടി അഴീക്കോടന്‍ രാഘവന്റെ ഭാര്യയെകൊണ്ടും പാര്‍ട്ടി ഇതുപോലൊരു പ്രസ്താവന എഴുതി വാങ്ങി. അങ്ങനെ ഇരിക്കെ നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അത്ഭുതത്തിന് അവകാശമില്ല.

Koothuparambu+Martyrs

കേരളാ കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയപ്പോള്‍ വിമോചന സമര രക്തസാക്ഷികളെ മുഴുവന്‍ കത്തോലിക്കാ സഭ സ്വര്‍ഗത്തില്‍ നിന്ന് നരകത്തിലേക്ക് സ്ഥലംമാറ്റിയെന്ന് കഥാകൃത്ത് സക്കറിയ പണ്ട് പരിഹസിച്ചു. നികേഷ് കുമാര്‍ അഴീക്കോട് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ കൂത്ത്പറമ്പ് രക്തസാക്ഷികളെ പാര്‍ട്ടിയും നികേഷും എവിടെ നിന്ന് എങ്ങോട്ട് സ്ഥലം മാറ്റുമെന്ന് പടച്ചവനെ അറിയൂ. വി.എസ് അച്യുതാനന്ദന്‍ ഇത്തവണ കെട്ടിവെയ്ക്കാനുള്ള പണം സ്വീകരിക്കുന്നത് കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്റെ കൈയ്യില്‍ നിന്നുമാണ്. അത് കഴിഞ്ഞ് ബാക്കി സംഖ്യ വല്ലതും പുഷ്പന്റെ കൈയ്യില്‍ ഉണ്ടെങ്കില്‍ അത് എം.വി രാഘവന്റെ മകന്‍ നികേഷ് കുമാറിന് കൊടുക്കണം. അദ്ദേഹവും കെട്ടി വെയ്ക്കട്ടെ.koothu

Top