തിരുവനന്തപുരം: ഭീകരമായ മരണവൈറസിനെ വഹിക്കുന്നു എന്നുകരുതുന്ന വവ്വാലുകൾ പിടിക്കുന്ന യുവാവ് . യാതൊരു കൂസലുമില്ലാതെ പേരാമ്പ്രയിലെ കിണറ്റില്‍ നിന്ന് വവ്വാലുകളെ പിടിക്കാന്‍ അധികൃതരെ സഹായിച്ചത് ചൈനീസ് അക്കാദമി ഓഫ് സയന്‍സില്‍ വവ്വാലുകളെക്കുറിച്ച് പഠനം നടത്തുന്ന മണ്‍ട്രോതുരുത്ത് സ്വദേശിയായ ശ്രീഹരി രാമനാണ്. ഈ ചൈനീസ് വിദ്യാര്‍ത്ഥി പറഞ്ഞുവെയ്ക്കുന്നത് ഇത്രമാത്രമാണ് വവ്വാലുകള്‍ ഭൂമിക്ക് ആവശ്യമാണ് അവയെ കൊന്നൊടുക്കരുത് എന്നാണ്. കാലാവസ്ഥ വ്യതിയാനം കേരളത്തിലെ കാടുകളിലെ വവ്വാലുകളിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഈ മുപ്പതുകാരനായ ചൈനീസ് വിദ്യാര്‍ത്ഥി. പ്രത്യേക കെണി വെച്ചാണ് കിണറ്റില്‍ നിന്ന് വവ്വാലുകളെ പിടിച്ചത്. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ വവ്വാലുകളാണോ രോഗത്തിനു കാണമെന്ന് പറയാനാകൂ. കാര്‍ഷിക സര്‍വകലാശാലയിലെ പഠനത്തിനു ശേഷമാണ് ശ്രീഹരി ചൈനീസ് സര്‍വകലാശാലയില്‍ പഠനത്തിനു ചേര്‍ന്നത്.
കേരളത്തില്‍ 50 തരം വവ്വാലുകളുണ്ടെന്നും ഇതില്‍ ആറെണ്ണം മാത്രമാണ് പഴങ്ങള്‍ കഴിക്കുന്നതെന്നും ബാക്കിയുള്ളവ പ്രാണികള്‍ ഭക്ഷിക്കുന്നവയാണെന്നും ശ്രീഹരി പറയുന്നു. പഴങ്ങള്‍ ഭക്ഷിക്കുന്നവ ഒരു ദിവസം 20-25 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. കൊതുകുകളെയും കൃഷിനാശം വരുത്തുന്ന പ്രാണികളേയും തിന്നുന്നത് വവ്വാലുകളാണ്. കൊതുകുകഴെ വവ്വാലുകള്‍ വേട്ടയാടുന്നതു കൊണ്ടാണ് മലേറിയ പോലുള്ള രോഗങ്ങള്‍ ഇവിടെ പടാരാത്തതെന്നും ശ്രീഹരി പറയുന്നു. വവ്വാലുകള്‍ അസുഖം പരുത്തുമെങ്കില്‍ ആദ്യം അസുഖം വരുത്തേണ്ടത് തനിക്കാണെന്ന് ശ്രീഹരി പറയുന്നു.