പാലക്കാട്:വീരമ്യത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് അശ്രുപൂജയര്‍പ്പിക്കാന്‍ ഒഴുകിയത്തെിയ ആയിരങ്ങളുടെ മനസ്സില്‍ വിങ്ങുന്ന വേദനയായി കുഞ്ഞു വിസ്മയ .സ്നേഹനിധിയായ പിതാവ് എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞതറിയാതെ ബന്ധുവിന്‍െറ ചുമലില്‍ തലചായ്ച്ച് ഉറങ്ങുകയായിരുന്നു രണ്ട് വയസ്സുകാരി വിസ്മയ. ഹെലികോപ്റ്റടിന്‍െറ ശബ്ദം കേട്ടുണര്‍ന്ന ആ കുഞ്ഞുമുഖം അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെിയവര്‍ക്ക് നോവുന്ന കാഴ്ചയായിമാറി.കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് മൃതദേഹത്തോടൊപ്പം ബംഗളൂരുവില്‍നിന്ന് ഭാര്യ രാധികയും മകള്‍ വിസ്മയയും എത്തിയത്.
ദുഖം തളംകെട്ടിയ മുഖവുമായി ഇറങ്ങിയത്തെിയ കുടുംബാംഗങ്ങള്‍ക്കിടയില്‍നിന്ന് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിന് മുന്നിലേക്ക് രാധികയെ സഹോദരന്‍ മഹേഷാണ് കൂട്ടിക്കൊണ്ടുവന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വിക്ടോറിയ കോളജ് മൈതാനത്ത് പ്രിയതമന്‍െറ ചേതനയറ്റ ശരീരത്തിന് മുന്നില്‍ എത്തിയ രാധിക വിതുമ്പലടക്കാനാവതെ തേങ്ങിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ പാടുപെട്ടു. രാധികയുടെ തേങ്ങല്‍ അശ്രുപൂജ അര്‍പ്പിക്കാനത്തെിയവരുടെയും കണ്ണുനിറച്ചു. മലപ്പുറം പുലാമന്തോള്‍ പാലൂര്‍ ഗോപാലകൃഷ്ണ പണിക്കരുടെ മകള്‍ ഡോ. കെ.ജി. രാധികയെ നിരഞ്ജന്‍ കുമാര്‍ വിവാഹം കഴിച്ചത് മൂന്ന് വര്‍ഷം മുമ്പാണ്. മുമ്പ് മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിലായിരുന്ന നിരഞ്ജന്‍ എയര്‍ഫോഴ്സ് എന്‍.എസ്.ജി ഡിബി യൂനിറ്റില്‍ ഡെപ്യൂട്ടേഷനിലാണ് എത്തിയത്. നേരത്തേ പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തില്‍ സേവനമനുഷ്ഠിച്ച നിരഞ്ജന്‍ ഈയിടെയാണ് അതിര്‍ത്തിസേനക്കൊപ്പം ചേര്‍ന്നത്.
ന്യൂഡല്‍ഹിയില്‍ താമസമാക്കിയ കുടുംബം ഓണത്തിന് എളമ്പുലാശ്ശേരിയില്‍ വന്നിരുന്നു. തറവാട്ടിലും ഭാര്യവീടായ പുലാമന്തോള്‍ പാലൂരിലെ വീട്ടിലും ഏതാനം ദിവസം തങ്ങിയശേഷമാണ് നിരഞ്ജനും രാധികയും മകള്‍ വിസ്മയയും മടങ്ങിയത്. ദന്തഡോക്ടറാണ് രാധിക.ഭാര്യാപിതാവ് ഗോപാലകൃഷ്ണപണിക്കര്‍ ഡിസംബര്‍ 13ന് ഡല്‍ഹിയിലത്തെി മകളെയും മരുമകനെയും സന്ദര്‍ശിച്ചിരുന്നു. എട്ടിന് അവധിക്ക് നാട്ടിലത്തൊനിരിക്കെയാണ് നിരഞ്ജന്‍െറ അകാല വേര്‍പാട്.കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലെഫ്. കേണല്‍. ശ്രീ. നിരഞ്ജന്‍ കുമാറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഇന്നലെ രാത്രി ഏറെ വൈകി പാലക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി സംസ്ഥാനത്തിനെ ദുഖം രേഖപ്പെടുത്തി.ഇന്നു രാവിലെ ഏഴ് മുതല്‍ 11വരെ എളമ്പുലാശ്ശേരി കെ.എ.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നാണ് സംസ്കാരം.
അതേസമയം പത്താന്‍കോട്ട് വ്യോമസേനാതാവളം ആക്രമിക്കാനെത്തിയ രണ്ടു പാക് ഭീകരര്‍കൂടി ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ ആറു ഭീകരരുടെ മരണം കേന്ദ്രസര്‍ക്കാര്‍ സ്‌ഥിരീകരിച്ചു. എന്നാല്‍, ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്ന് എന്‍.എസ്.ജി. മേജര്‍ ജനറല്‍ ദുഷ്യന്ത് സിങ് അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ പാക് സൈന്യമാണെന്നാണ് പത്താന്‍കോട്ട് ഓപ്പറേഷന്റെ രീതി പരിശോധിച്ച സുരക്ഷാ ഏജന്‍സികളുടെ സംശയം. ഭീകരാക്രമണം കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു എന്നതാണ് പാക് സൈന്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെയുള്ള ഭീകരാക്രമണമാണ് നടന്നത് എന്നതിന്റെ സൂചനകള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണു കരുതുന്നത്.
കഴിഞ്ഞവര്‍ഷം ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ഗുരുദാസ്‌പുരിലും ഉധംപുരിലും ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു. ചര്‍ച്ചകളില്‍നിന്നു കശ്‌മീര്‍ ഒഴിവാക്കിയതിലുള്ള പാകിസ്‌താന്‍സൈന്യത്തിന്റെ അസ്വസ്‌ഥതയാണ് ആക്രമണത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെട്ടിരുന്നു.ഇക്കുറി ചര്‍ച്ചകളില്‍ കശ്‌മീര്‍ ഉള്‍പ്പെടുത്തിയെങ്കിലും ജയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകളില്‍ പാക് സൈന്യത്തിനും ചാരസംഘടനയായ ഐ.എസ്.ഐക്കുമുള്ള സ്വാധീനമാണ് അവരുടെ കൈകളെ സംശയിക്കാന്‍ കാരണം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐക്യ ജിഹാദ് കൗണ്‍സില്‍ എന്ന സംഘടന ഏറ്റെടുത്തെങ്കിലും ഈ അവകാശവാദം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ജമ്മു-കശ്‌മീരിലെ 13 ഭീകര സംഘടനകളുടെ കൂട്ടായ്‌മയാണ് ജിഹാദ് കൗണ്‍സില്‍. ആക്രമണം നടത്തിയത് തങ്ങളുടെ ദേശീയപാതാ സ്‌ക്വാഡ് ആണെന്നു സംഘടനയുടെ വക്‌താവ് സയ്യദ് സാദക്വദ് ഹുസൈനാണ് ഇ മെയിലില്‍ അറിയിച്ചത്. ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സുരക്ഷാവിദഗ്‌ധര്‍ കരുതുന്നു.
ആറു ഭീകരരെ ഇതുവരെ വധിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാകൗണ്‍സില്‍ യോഗത്തിനുശേഷം ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അറിയിച്ചു. നാലു മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്നലെ രണ്ടുപേര്‍കൂടി കൊല്ലപ്പെട്ടതായി അദ്ദേഹം അറിയിച്ചു. സൈനികനീക്കം പൂര്‍ത്തിയാകാതെ കൂടുതല്‍ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ചു വെളിപ്പെടുത്താനാകില്ലെന്നു മന്ത്രി പറഞ്ഞു. അടുത്തയാഴ്‌ച നടക്കുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍നിന്നു പിന്മാറുന്നതു സംബന്ധിച്ച് അന്തിമതീരുമാനമായില്ലെന്നു മന്ത്രി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ കൂടിക്കാഴ്‌ച നടത്തും.
പത്താന്‍കോട്ടില്‍ നടക്കുന്ന സൈനികനടപടിക്കും സുരക്ഷാ ഉപദേഷ്‌ടാക്കളുടെ ചര്‍ച്ചയ്‌ക്കുംശേഷം അന്തിമതീരുമാനമുണ്ടാകുമെന്ന് അദ്ദേഹം സൂചന നല്‍കി. 24 കിലോമീറ്റര്‍ ചുറ്റളവുള്ള വ്യോമത്താവളത്തിലെ തെരച്ചില്‍ പൂര്‍ണമാകാന്‍ സമയമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ചര്‍ച്ച നീട്ടിവയ്‌ക്കാന്‍ സാധ്യതയുണ്ട്. ഇന്നലെ രണ്ടു ഭീകരരെയാണു വധിച്ചത്. രാവിലെ 10.30 നും വൈകിട്ട് നാലിനുമാണ് ഇവരെ വധിച്ചതെന്നാണു റിപ്പോര്‍ട്ട്. സൈനികോദ്യോഗസ്‌ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ പ്രവര്‍ത്തിക്കുന്ന ഇരുനിലക്കെട്ടിടത്തിലാണ് ഭീകരരില്‍ ഒരാളെ കണ്ടെത്തിയത്. രണ്ടാമനെ ഒരു കെട്ടിടം തകര്‍ത്താണു വധിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. ശനിയാഴ്‌ച പുലര്‍ച്ചെ തുടങ്ങിയ വെടിവയ്‌പിന്റെ ആദ്യദിവസം നാലു ഭീകരന്മാരെ സൈന്യം വധിച്ചിരുന്നു. ആക്രമണത്തിനെത്തിയ സംഘത്തില്‍ എത്ര പേരുണ്ടായിരുന്നു എന്ന് ഇനിയും വ്യക്‌തമായിട്ടില്ല. രണ്ട് സംഘമായാണു ഭീകരര്‍ എത്തിയതെന്നു റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, പഞ്ചാബില്‍ ആയുധങ്ങളുമായി മൂന്നുപേരെ പിടികൂടി. പാകിസ്‌താന്‍, ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിര്‍മിച്ച ആയുധങ്ങളും പാക് മൊബൈല്‍ സിം കാര്‍ഡുകളും ഇവരില്‍നിന്നും കണ്ടെടുത്തു. എകെ 47 തോക്കുകളും തിരകളും കണ്ടെടുത്തെന്നാണു റിപ്പോര്‍ട്ട്. ഇവര്‍ അതിര്‍ത്തി കടന്നുള്ള കള്ളക്കടത്തും കൊലപാതകം അടക്കമുള്ളവയില്‍ ഉള്‍പ്പെട്ടവരാണെന്ന് മൊഹാലി പോലീസ് അറിയിച്ചു. ഗുര്‍ജന്‍ സിങ്, സന്ദീപ് സിങ്, ജിതേന്ദര്‍ സിങ് എന്നിവരെയാണ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പിന്നിലെ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) ഏറ്റെടുത്തു. ശനിയാഴ്‌ച തന്നെ എന്‍.ഐ.എ. സംഘം പത്താന്‍കോട്ടിലെത്തിയിരുന്നു. ചാരക്കേസില്‍ അറസ്‌റ്റിലായ മലയാളി വ്യോമസേനാ ഉദ്യോഗസ്‌ഥന്‍ കെ.കെ. രഞ്‌ജിത്ത് അടക്കമുള്ളവരെ എന്‍.ഐ.എ. ചോദ്യം ചെയ്യും.ഭീകരരെ തുരത്താനുള്ള നീക്കം അവസാനിക്കാത്തതില്‍ പത്താന്‍കോട്ടില്‍ പ്രതിഷേധം ഉയര്‍ന്നു. അഖില ഭാരതീയ ഹിന്ദു സുരക്ഷാ സമിതിയാണു പ്രതിഷേധവുമായി രംഗത്തെത്തിയത്. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും അതിര്‍ത്തിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഘടനയുടെ പ്രസിഡന്റ് രവി ശര്‍മ ആവശ്യപ്പെട്ടു.