ധ്യാൻ ശ്രീനിവാസന്റെ നായികയായി നിരഞ്ജന അനൂപ്

ലോഹം,പുത്തൻപണം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നിരഞ്ജന അനൂപ് ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തുന്നു.മായാബസാര്‍ എന്ന ചിത്രം സംവിധാനം ചെയ്ത തോമസ് സെബാസ്റ്റ്യന്‍ ഒരുക്കുന്ന സിനിമയാണിത്.

യുവാക്കളുടെ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഫിദ എന്ന കഥാപാത്രത്തെയാണ് നിരഞ്ജന അവതരിപ്പിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ കാമുകിയാണ് ഫിദ. സഹോദരനായി ശ്രീനാഥ് ഭാസി എത്തുന്നു. പേരിടാത്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അനൂപ് ജോസഫും ധ്യാനും ചേന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, വിഷ്ണു തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുസ്ലീം പശ്ചാത്തലത്തിലാണ് ചിത്രം. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍. ഉസ്താദ് ഹോട്ടലിനെ അനുസ്മരിപ്പിക്കുന്ന പോലെ കടല്‍ത്തീരത്താണ് സെറ്റ് ഒരുക്കിയിരിക്കുന്നത്.

Top