ന്യൂഡൽഹി: നിതീഷ് കുമാർ ജെഡിയു അധ്യക്ഷനായി.ഇന്ത്യ മുന്നണി വിട്ട് ബിജെപിയുമായി കൈകോർക്കും എന്നാണു സൂചന .ഇന്ത്യ മുന്നണി ഒരു തരത്തിലും അധികാരത്തിൽ എത്തില്ല എന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നിൽ .
ബിജെപിയുമായി വീണ്ടും സഖ്യത്തിലേർപ്പെടാനാണ് നിതീഷിന്റെ നീക്കമെന്നും അതിന്റെ ഭാഗമായാണ് പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, നിതീഷ് പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണം എന്നാണ് ആഗ്രഹമെന്നും അതിനാണ് പാർട്ടി അധ്യക്ഷനാക്കിയതെന്നും ജെഡിയു ജനറൽ സെക്രട്ടറി ധനഞ്ജയ് സിങ് പറഞ്ഞു.
നേരത്തെ ദേശീയ അധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിനു പിന്നാലെയാണ് ഏകകണ്ഠേന നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത്. ജെഡിയു സഖ്യമായ ആർജെഡിയോട് കൂടുതൽ താൽപര്യം കാണിക്കുന്നതിന്റെ പേരിൽ ലലൻ സിങ്ങിനെ മാറ്റിയതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ജെഡിയു, ആർജെഡിയിൽ ലയിക്കുമെന്ന് ലാലു യാദവ് തന്നോട് പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ലാലു യാദവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തള്ളിയിരുന്നു.