ബീഹാർ. നിതീഷിന്റെ തളർച്ചയും ബിജെപിയുടെ വളർച്ചയും.

ബീഹാർ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ചിത്രം വ്യക്തമായി. N D A അധികാരത്തിലേക്ക്.

15 വർഷം തുടർച്ചയായി ഭരിച്ച ഒരു സംസ്ഥാനത്ത് അതും ജനസംഖ്യ ഉയർന്ന ഒരു സംസ്ഥാനത്ത് ഭരണം നിലനിർത്തുക എന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയായിരുന്നു. പ്രത്യേകിച്ചും കോവിഡാനന്തര സാഹചര്യത്തിൽ… അതു വരെ പന്ത് നിതീഷ് കുമാറിൻ്റെ കോർട്ടിലായിരുന്നു.
ജനക്ഷേമ പദ്ധതികൾ, മദ്യനിരോധനം, കേന്ദ്ര വിഹിതം കൃത്യമായി ഉപയോഗിക്കൽ എല്ലാം നല്ല രീതിയിൽ തന്നെജനങ്ങളിൽ എത്തിക്കാൻ നിതീഷിന് കഴിഞ്ഞു . എന്നാൽ കോവിഡ് വന്നതോടെ, പ്രത്യേകിച്ചും ലോക് ഡൗൺ ആരംഭിച്ചതോടെ അന്യസംസ്ഥാനത്ത് ജോലി ചെയ്തിരുന്ന സ്വദേശികളായ തൊഴിലാളികൾ ബീഹാറിലേക്കൊഴുകി..  അവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും മറ്റും നിതീഷ് കുമാർ പല ഘട്ടത്തിലും പരാജയപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങൾ തന്റെ ഭരണത്തിന്റെ മേൻമ കണ്ടു ജെഡിയുവിന് വോട്ടു ചെയ്യും എന്ന നിതീഷിന്റെ പ്രതീക്ഷയ്ക്ക് അതോടെമങ്ങലേറ്റു . പ്രതിപക്ഷം ഇതൊരവസരമായി കണ്ട് മുതലെടുപ്പിന് തുനിഞ്ഞപ്പോൾ NDA സഖ്യത്തിന് ഒസ്വാഭാവികമായും ഒരല്പം ഭയം തോന്നി .

അതോടെ ബിജെപി ഉണർന്നു . നേതാക്കൾ ബീഹാറിൽ ഏറെ ജാഗരൂകരായിമാറി. കേന്ദ്ര നേതൃത്വം വ്യക്തമായ അജണ്ട തയ്യാറാക്കി ഏറ്റവും മികച്ച ടീമിനെ തന്നെ ബിഹാറിലേക്കയച്ചു. അങ്ങനെ J D U നിർത്തിയിടത്തു നിന്നും BJP തുടങ്ങി. ജിതിൻ റാം മാഞ്ചിയെ തിരികെ എത്തിച്ചു.
ചിരാഗ് പാസ്വാനെ തന്ത്രപരമായി ഉപയോഗിച്ചു. മോദിജിയെ യഥാസമയം ബീഹാറിലെത്തിച്ചു. കേന്ദ്ര സർക്കാറിൻ്റെ വികസന നയം , ജൽ മിഷൻ ദൗത്യം, 6 മാസത്തെ ഉജജ്യൽ യോജന സൗജന്യ ഗ്യാസ് വിതരണം, ധാന്യങ്ങളുടെ വിതരണം ‘ കർഷക ബില്ലിൻ്റെ യഥാർത്ഥ ചിത്രം, ജൻ ധൻ അക്കൗണ്ട് സഹായം. ചൈനയോട് എതിരിടുന്ന മാർഗങ്ങൾ. എല്ലാം ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. ഒ വൈസിയെ അതിവിദഗ്ദമായി തുറന്നു കാട്ടി. അത് മുന്നണിക്ക് ഏറെ ഗുണം ചെയ്തു. ഇങ്ങനെ കഴിഞ്ഞ 6 വർഷങ്ങളായി ഇന്ത്യയിൽ നടപ്പിൽ വരുത്തി ഫലം കണ്ട ബിജെപിയുടെ തന്ത്രങ്ങളാണ് ബിഹാറിലെ തുടർ ഭരണത്തിന് NDA യെ സഹായിച്ചത്.

നിലവിലെ സാഹചര്യത്തിൽ ബിജെപി ഇവിടെ വീണ്ടും കൂടുതൽ കരുത്തു പ്രാപിക്കാണ് സാധ്യത കൂടുതൽ.

എന്തായാലും ഭരണത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബാറ്റൺ J DU ബിജെപിക്ക് കൈമാറേണ്ടി വരും. എങ്കിലും നരേന്ദ്ര മോദിതന്നെ നിതീഷ് കുമാറിന് മുഖ്യമന്ത്രി പദവി നേരത്തെ ഉറപ്പുകൊടുത്തിട്ടുള്ളതിനാൽ പ്രതീക്ഷയിൽ തന്നെയാണ് ജെഡിയു വും.

ആകാംഷയുടെ മുൾമുനയിൽ നിർത്തി സർവ്വേകൾ മാറി മറിഞ്ഞ – ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാൽ ബിഹാറിൽ ശക്തമായ ഭരണം ഉണ്ടാവുമെന്ന് പ്രത്യാശിക്കാം. അതുപോലെ ശക്തമായ പ്രതിപക്ഷം ഭരണത്തെ ത്വരിതപ്പെടുത്തുമേനിന്നും.ഒരു പൂന്തോട്ടത്തിൽ എല്ലാ തരം പൂക്കളും ഏറ്റകുറച്ചിലുകളില്ലാതെ. വളരുന്നതുപോലെയാണ് പല കക്ഷികൾ ഏതാണ്ട് ഒത്തു നിൽക്കുന്ന ജനാധിപത്യത്തിൻ്റെ സൗന്ദര്യവും

Top