പാട്ന: ജെ ഡി യു തലവനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎ ക്യാംപിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് .ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വസതിയില്‍ ഉള്‍പ്പെടെ നടന്ന സിബിഐ റെയ്ഡ് ഈ പ്രചാരണങ്ങള്‍ക്ക് ബലം നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബിഹാറില്‍ നിര്‍ണായകമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു മുന്നോടിയാണ് സിബിഐ റെയ്ഡ് അടക്കമുള്ള സംഭവങ്ങള്‍ എന്ന സംശയം ബലപ്പെടുന്നു.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം ആര്‍ജെഡിയും ജെഡിയുവും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ഭരണസഖ്യത്തില്‍ ഭിന്നത രൂക്ഷമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസഖ്യത്തിലെ പ്രമുഖനായ നേതാവിനെതിരായ സിബിഐ നീക്കം.
അതിനിടെ നിതീഷ് കുമാറിനെ എന്‍ ഡി എയിലേക്ക് തിരികെ സ്വാഗതം ചെയ്ത് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തലവനുമായ രാംദാസ് അത്തേവാലെ. എപ്പോള്‍ വേണമെങ്കിലും എന്‍ ഡി എ സഖ്യത്തിലേക്ക് മടങ്ങിയെത്താം എന്ന് നിതീഷ് കുമാറിനോട് രാംദാസ് അത്താവലെ പറഞ്ഞു.
ഓഗസ്റ്റില്‍ മുംബൈയില്‍ ചേരുന്ന പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാം റൗണ്ട് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നും നിതീഷ് കുമാറിനോട് രാംദാസ് അത്തേവാലെ അഭ്യര്‍ത്ഥിച്ചു. ‘നിതീഷ് നമ്മില്‍ ഒരാളാണ്, എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാം,’ എന്നായിരുന്നു രാംദാസ് അത്താവലെ പറഞ്ഞത്. നിതീഷിന്റെ അഭാവം എന്‍ ഡി എയ്ക്കുള്ളില്‍ അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാറുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം ചൂണ്ടിക്കാട്ടി ബിഹാര്‍ മുഖ്യമന്ത്രിയെ നല്ല സുഹൃത്ത് എന്നാണ് രാംദാസ് അത്താവലെ വിശേഷിപ്പിച്ചത്. പ്രതിപക്ഷ നിരിയിലേക്ക് മടങ്ങാനായിരുന്നെങ്കില്‍ എന്തിനാണ് നിതീഷ് കുമാര്‍ എന്‍ ഡി എയില്‍ ചേര്‍ന്നത് എന്നും അദ്ദേഹം ചോദിച്ചു. ജെ ഡി യു, എന്‍ ഡി എ വിട്ടാലും ബിഹാറിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട പരിഗണന തുടരുമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സബ്കാ സാത്ത്, സബ്കാ വികാസ് ( എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം ) എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വെക്കുന്നത്. അതിനാല്‍ ബിഹാറിന് അര്‍ഹതപ്പെട്ടത് ലഭിക്കുന്നത് തുടരും. ബിഹാര്‍ ജനത തങ്ങളുടെ സ്വന്തം ആളുകളാണ് എന്നും രാംദാസ് അത്താവലെ പറഞ്ഞു. 2022 ഓഗസ്റ്റില്‍ ആണ് ജെ ഡി യു, എന്‍ ഡി എ വിട്ട് മഹാഗത്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമായത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ‘ ഇന്ത്യ’യുടെ പ്രമുഖ മുഖങ്ങളിലൊന്നാണ് നിതീഷ് കുമാര്‍. എന്‍ ഡി എ വിട്ടത് മുതല്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനായി നിതീഷ് കുമാര്‍ കഠിനാധ്വാനം ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ നിതീഷ് കുമാര്‍ ചിത്രീകരിക്കപ്പെട്ടിരുന്നു.