രണ്ട് ബൈക്കുകള്‍ ചീറിപ്പാഞ്ഞ് എത്തി; ഫുട്പാത്തിലേക്ക് ഓടി കയറി; ബിഹാര്‍ മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സുരക്ഷയില്‍ ഗുരുതര വീഴ്ച

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാ ക്രമീകരണത്തില്‍ വന്‍ വീഴ്ച്ച. പ്രഭാത നടത്തത്തിന് പോയ മുഖ്യമന്ത്രിക്ക് നേരെ 2 ബൈക്കുകള്‍ ചീറിപ്പാഞ്ഞ് എത്തി. ബൈക്കുകള്‍ ചീറിപ്പാഞ്ഞു വരുന്നത് കണ്ട നിതീഷ് കുമാര്‍ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ 2 പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.

Read also: 10 വയസുകാരനെ മുതല കടിച്ചുകൊന്നു; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ സിവില്‍ ലൈനിലാണ് സംഭവം. പ്രഭാത സവാരി നടത്തുകയായിരുന്ന നിതീഷ് കുമാറിനെതിരെ ബൈക്കുകള്‍ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചെത്തിയ ബൈക്കുകള്‍ നിതീഷ് കുമാറിന് അടുത്തെത്തിയിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ നിതീഷ് കുമാര്‍ ഫുട്പാത്തിലേക്ക് കയറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തെ പൊലീസ് ഗൗരവകരമായാണ് കണ്ടിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

Top