ഡൽഹിയിൽ മുസ്ലീം വോട്ടര്‍മാര്‍ കോൺഗ്രസിനെ കൈവിടും ,പിന്തുണ എഎപിക്ക്. മോദി തരംഗമില്ല,കോൺഗ്രസും ബിജെപിയും പരാജയപ്പെടാന്‍ നാല് കാരണങ്ങള്‍.

ദില്ലി: ദില്ലിയിൽ കോൺഗ്രസും ബിജെപിയും തകരും എന്നാണു സൂചന .മുസ്ലിം വോട്ടർമാർ കോൺഗ്രസിനെ കൈവിടും .അവരുടെ പിന്തുണ എഎപിക്ക് ആണെന്നാണ് പുറത്തുവരുന്ന സൂചനകൾ .ബിജെപി ദില്ലിയില്‍ അടിപതറുകയാണ് . പ്രാദേശിക ജനവികാരം ബിജെപിക്കെതിരെ രൂക്ഷമാണ്. അതിലുപരി മോദി തരംഗം ഇവിടെ വലുതായിട്ടുമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിപക്ഷം എന്ന നിലയില്‍ തീര്‍ത്തും പരാജയപ്പെട്ടതാണ് ബിജെപിയുടെ പ്രധാന കാരണം. വിഭാഗീയതയില്‍പ്പെട്ട നട്ടം തിരിഞ്ഞ പാര്‍ട്ടി വിജയ് ഗോയല്‍, ഹര്‍ഷ വര്‍ധന്‍, മനോജ് തിവാരി എന്നിവരുടെ ഗ്രൂപ്പുകളിലായിട്ടാണ് നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് ഇവര്‍ ബിജെപി ദില്ലിയില്‍ സജീവമായത്. പക്ഷേ അപ്പോഴും ജനങ്ങള്‍ക്ക് സുപരിചിതനല്ലാത്ത മനോജ് തിവാരിയാണ് ബിജെപിയുടെ മുഖമായി നില്‍ക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് അരവിന്ദ് കെജ്‌രിവാള്‍ പുതുമുഖമായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനവിധിയെ ഭയന്നിരിക്കുകയായിരുന്നു. ഇന്ന് ഏറ്റവും പോപ്പുലറായ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയുമാണ് ബിജെപി നേരിടുന്നത്. അതിന് ശക്തനായ നേതാവ് തന്നെ വേണം.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെജ്‌രിവാളിന്റെ പോപ്പുലര്‍ പൊളിറ്റിക്‌സ് എന്ന തന്ത്രത്തില്‍ ബിജെപി ശരിക്കും വീണിരിക്കുകയാണ്. സൗജന്യ ജലം, സൗജന്യ വൈദ്യുതി, എന്നിവയ്ക്ക് ജനപ്രിയ ബദലൊരുക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇതിന് പുറമേ ഈ സബ്‌സിഡികളൊക്കെ നിലനിര്‍ത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. നിലവിലുള്ള ഒരു പദ്ധതി നിലനിര്‍ത്താന്‍ ജനങ്ങള്‍ വേറൊരു സര്‍ക്കാരിനെ തിരഞ്ഞെടുക്കുമോ. ഇല്ല എന്നതാണ് സത്യം. അഞ്ച് ലക്ഷം വരെയുള്ള സൗജന്യ ചികിത്സയും സര്‍ക്കാരിന്റെ നേട്ടമായി മാറി. ഇതിനെയൊക്കെ എതിര്‍ക്കാന്‍ അഴിമതി എന്ന ആയുധം ബിജെപി പുറത്തെടുത്തെങ്കിലും അത് പരാജയപ്പെട്ടിരിക്കുകയാണ്.


കോണ്‍ഗ്രസിനാണ് ഇതിനിടയില്‍ വലിയ സാധ്യതയുള്ളത്. എഎപി, കോണ്‍ഗ്രസ് ആശയത്തില്‍ നിന്ന് വ്യതി ചലിക്കുന്നത് അവരുടെ കോര്‍ വോട്ടര്‍മാരെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരും. ബിജെപി വിരുദ്ധ, എഎപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസിനുള്ള ലക്ഷ്യം. ഇത് രണ്ടാം സ്ഥാനത്തേക്കോ ഒരുപക്ഷേ അപ്രതീക്ഷിത അട്ടിമറിയിലേക്കോ കാര്യങ്ങള്‍ എത്തിക്കും. മുസ്ലീം വോട്ടര്‍മാര്‍ എത്രത്തോളം കോണ്‍ഗ്രസിനെ വിശ്വസിക്കും എന്നതും നിര്‍ണായകമാണ്. മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍, അത് മറ്റ് സംസ്ഥാനങ്ങളിലും ഉറപ്പായി പ്രതിഫലിക്കും.

998ലാണ് ബിജെപിക്ക് ദില്ലിയില്‍ അധികാരം നഷ്ടമാകുന്നത്. അതിന്റെ കാരണവും ഇപ്പോഴത്തെ കാരണവും ഏകദേശം സമാനമാണ്. പച്ചക്കറിയുടെ വില വര്‍ധനവായിരുന്നു പ്രധാന വിഷയം. പ്രത്യേകിച്ച് ഉള്ളി വിലയായിരുന്നു പ്രശ്‌നം. ഇന്ന് അതേ സാഹചര്യം തന്നെ നില്‍ക്കുന്നുണ്ട് എന്നാണ് പ്രധാന പ്രശ്‌നം. വിലക്കയറ്റത്തെ തുടര്‍ന്ന് ബിജെപിയെ പ്രതിപക്ഷത്തിരുന്നിട്ടും ജനങ്ങള്‍ കൈവിടുമോ എന്നാണ് ഭയം. 2013ല്‍ നരേന്ദ്ര മോദി തരംഗം ഉണ്ടായിട്ടും ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇതാണ് ഇത്തവണത്തെ ഏറ്റവും വലിയ ആശങ്ക.

ബിജെപി തോല്‍ക്കാനുള്ള പ്രധാന കാരണം ആരാണ് ദില്ലിയില്‍ പാര്‍ട്ടിയെ ഭരിക്കുന്നതെന്ന പ്രതിസന്ധി കാരണമായിരിക്കും. കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഉണ്ടായിരുന്ന അതേ പ്രശ്‌നമാണ് ഇത്. മനോജ് തിവാരി, വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത, പര്‍വേഷ് വര്‍മ എന്നിവര്‍ ചേര്‍ന്ന ഗ്രൂപ്പാണ് ബിജെപിയെ ഭരിക്കുന്നത്. ഇതില്‍ തന്നെ തിവാരിയെ എതിര്‍ക്കാന്‍ ഇവര്‍ മൂന്ന് പേരും ഒറ്റക്കെട്ടാണ്. ഇതിന് പുറമേ സതീഷ് ഉപാധ്യായ്, ഹര്‍ഷവര്‍ധന്‍ ഗ്രൂപ്പ് എന്നിവരും സജീവമാണ്. മോദി-അമിത് ഷാ സഖ്യത്തിന് ഹര്‍ഷവര്‍ധനിലാണ് വിശ്വാസം.

ബിജെപിയുടെ ഹാര്‍ഡ് കോര്‍ വോട്ടര്‍മാര്‍ പൗരത്വ നിയമത്തില്‍ രണ്ട് തട്ടിലായിരിക്കുകയാണ്. നഗര മേഖലയില്‍ നടന്ന അക്രമത്തിന് പ്രധാന കാരണം ബിജെപിയാണന്ന വാദവും വോട്ടര്‍മാര്‍ക്കിടയിലുണ്ട്. വിദ്യാര്‍ത്ഥികളും സ്ത്രീകളും പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. മുസ്ലീം നേതാക്കള്‍ പരസ്യമായി സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഇവര്‍ തന്ത്രപരമായ വോട്ടിംഗാണ് സ്വീകരിക്കുന്നത്. ഇത് എഎപിക്ക് ഗുണകരമാകും. ഇതിന് പുറമേ എഎപിയുടെ പ്രചാരണ തന്ത്രമാണ് ബിജെപി ഉപയോഗിക്കുന്നത്. ഇത് കെജ്‌രിവാളിന് കൂടുതല്‍ ഗുണകരമായിരിക്കുകയാണ്.

Top