ജെ.എൻ.യുവിൽ അക്രമം നടത്തിയത് ഐഷി ഘോഷും സംഘവും!!ഡൽഹി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു.

ന്യൂഡൽഹി: ജെ എൻ യു ആക്രമണത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടത് വിദ്യാർ‌ത്ഥി സംഘടനാ പ്രവർത്തകരും എ.ബി.വി.പി പ്രവർത്തകരും അക്രമികളുടെ കൂട്ടത്തിലുണ്ടെന്ന് ഡൽഹി പൊലീസ് . സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഡൽഹി പൊലീസ് പുറത്തുവിട്ടു.അക്രമങ്ങളിൽ വിദ്യാര്‍ത്ഥി യൂണിയനും പങ്കുണ്ടെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. പെരിയാർ ഹോസ്റ്റലിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തിൽ ഒറു സംഘം ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സർവർ റൂമിൽ അക്രമം നടത്തിയതും ഇടതു പ്രവർത്തകരാണെന്ന് ഡൽഹി പൊലീസ് പി.ആർ.ഒ ജോയി തിർകെ പറഞ്ഞു.ജെ..എൻ..യുവിൽ രജിസ്ട്രേഷന് എത്തിയവരെ ഇടതു വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തടഞ്ഞു. ജനുവരി ഒന്നു മുതൽ അഞ്ചു വരെ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങാനാണു തീരുമാനിച്ചിരുന്നത്.

എന്നാൽ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഡി.എസ്.എഫ് തുടങ്ങിയ ഇടതു സംഘടനകൾ ഇതിനെ എതിർത്ത് രംഗത്തുവന്നതായും പൊലീസ് അറിയിച്ചു.അതേസമയം, ജെ.എൻ.യുവിലെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സെമസ്റ്റർ രജിസ്ട്രേഷന്റെ സമയ പരിധി ആവശ്യമെങ്കിൽ നീട്ടുമെന്നും വി.സി അറിയിച്ചു. ഫീസ് വർധനയിൽ മാറ്റം വരുത്തുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന് ഉറപ്പു ലഭിച്ചതായി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അറിയിച്ചു.

അതേസമയം ജെ.എൻ.യു അതിക്രമ കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഐഷി ഘോഷ്. ക്യാമ്പസിൽ നടന്ന അക്രമത്തിൽ ഐഷി ഘോഷ് ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത് പൊലീസ് എഫ്.ഐ.ആർ പുറത്ത് വിട്ടിതിന് പിന്നാലെയാണ് വിദ്യാർഥി യൂണിയൻ പ്രസി‍ഡന്റിന്റെ പ്രതികരണം. ക്യാമ്പസിൽ മുഖം മൂടിയിട്ട് വന്നവരിൽ താനുണ്ടായിരുന്നോ എന്ന് ഐഷി ഘോഷ് ചോദിച്ചു.

ആക്രമണത്തിൽ പരിക്ക് പറ്റിയ വ്യക്തിയാണ് താൻ. എന്റെ വസ്ത്രത്തിൽ ഇപ്പോഴും രക്തക്കറയുണ്ട്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും തെറ്റായി ഒന്നും ചെയ്തിട്ടില്ല. കോടതിയിൽ വിശ്വാസമുണ്ട്. ആരോപണങ്ങൾ പൊലീസ് കോടതിയിൽ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. ഐഷി ഘോഷ് ഉൾപ്പടെ 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Top