അച്ഛന്റെ സ്വത്ത് വേണ്ടെന്ന് ജഗതിയുടെ രണ്ടാമത്തെ മകള്‍ ശ്രീലക്ഷമി;

അച്ഛന്റെ സ്വത്ത് വേണ്ടെന്ന് ജഗതിയുടെ രണ്ടാമത്തെ മകള്‍ ശ്രീലക്ഷമി; ഒരു ഡസനോളം സിനിമകളിള്‍ അവസരം കിട്ടിയട്ടും ചിലര്‍ മുടക്കി

jagathiഅച്ഛന്റെ സ്വത്തൊന്നും തനിക്ക് വേണ്ടെന്ന് ജഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യയിലെ മകള്‍ ശ്രീലക്ഷ്മി. സ്വത്തിനുവേണ്ടിയാണ് രണ്ടാമത്തെ മകളുടെ വരവെന്ന് ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശ്രീലക്ഷമി. പപ്പയെ കാണാന്‍ വേണ്ടിയുള്ള നിയമപോരാട്ടമാണ് നടത്താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീലക്ഷ്മി പറയുന്നു. വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൂഞ്ഞാറിലെ പൊതു വേദിയില്‍ ജഗതിയെ കാണാനെത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രീലക്ഷ്മി വിവരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പപ്പയെ കാണാനുള്ള അതിയായ ആഗ്രഹമാണ് തന്നെ പൂഞ്ഞാറിലെത്തിച്ചത് . ഞാനും എന്റെ കസിനും രണ്ട് സുഹൃത്തുക്കളുമായി ഭരണങ്ങാനത്തെ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയപ്പോഴാണ് പപ്പ പങ്കെടുക്കുന്ന പരിപാടിയുടെ ഫ്‌ളക്‌സ് കണ്ടത്. അതിന് മുമ്പ് പത്രങ്ങളില്‍ വാര്‍ത്തയും കണ്ടിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷം പൂഞ്ഞാറിലെത്തി. പള്ളിയില്‍ പോയതു കൊണ്ട് ഷാള്‍ തലകൊണ്ട് മറച്ചിരുന്നു. സമ്മേളനത്തില്‍ കാഴ്ചക്കാരിയായി ഞാന്‍ ഇരുന്നു. എന്നാല്‍ പപ്പ സമ്മേളന വേദിയിലെത്തിയപ്പോള്‍ നെഞ്ചു പിടഞ്ഞു. പപ്പയുടെ അടത്തു പോയി പപ്പയ്‌ക്കൊരുമ്മ കൊടുക്കണമെന്ന് തോന്നി. അങ്ങനെയാണ് സ്‌റ്റേജില്‍ ഓടിക്കയറിയത്. മുഖത്ത് ഷാള്‍ പുതച്ചിരുന്നതിനാല്‍ ആദ്യം ജോര്‍ജ് അങ്കിളിന് എന്നെ മനസ്സിലായില്ല. മനസ്സിലായപ്പോള്‍ അടുത്ത് ഇരിക്കാന്‍ അനുവദിച്ചു. അങ്ങനെ നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷം പതിനഞ്ച് മിനിറ്റ് അച്ഛനോട് സംസാരിച്ചു. പപ്പയെ കാണാന്‍ കഴിയാത്ത കാര്യവും മറ്റും അതിനിടെയില്‍ പറഞ്ഞു.

കോര്‍ട്ട് ഓര്‍ഡറുമായി എത്തിയിട്ടും കാണാനാവാത്തതും വിശദീകരിച്ചു. സിനിമാ അഭിനയവും അമ്മയുടെ കാര്യവുമൊക്കെ ജഗതിയോട് സൂചിപ്പിച്ചെന്നാണ് വിശദീകരണം. ഗുണ്ടകളുമായി എത്തിയെന്ന ചേച്ചി പാര്‍വ്വതിയുടെ ആരോപണവും നിഷേധിക്കുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ കസിന്‍സാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഞാന്‍ സ്റ്റേജില്‍ നിന്ന് ഓടിയപ്പോള്‍ ജോര്‍ജ് അങ്കളിന്റെ ആളുകളും കൂടെ ഓടി. കാറിന്റെ ഡോര്‍ പിടിച്ച് വലിച്ചടയ്ക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് തെറ്റിധരിച്ചാകാം പാര്‍വ്വതി അങ്ങനെ പറഞ്ഞതെന്നാണ് ശ്രീലക്ഷ്മിയുടെ വിശദീകരണം. എന്റെ കൂടെ ആരെ കണ്ടാലും അത് ഗുണ്ടയാണെന്ന് പാര്‍വ്വതി പറയുമെന്നും ശ്രീലക്ഷ്മി പറയുന്നുണ്ട്.

പാര്‍വ്വതിയെ സ്വന്തം ചേച്ചിയായാണ് കാണുന്നതെന്നും പറയുന്നു. എന്നാല്‍ പാര്‍വ്വതി ചേച്ചിക്ക് തന്നെ ഇഷ്ടമില്ലെന്നും വിശദീകരിക്കുന്നു. ജഗതിയുടെ മകന്‍ രാജ്കുമാറിന് തന്നോട് പ്രശ്‌നമൊന്നുമില്ല. രാജ്കുമാറേട്ടന്‍ തന്നോടിതുവരെ വൈരാഗ്യം കാട്ടിയിട്ടില്ല. അദ്ദേഹത്തെ ജേഷ്ഠനായാണ് കാണുന്നത്. പാര്‍വ്വതിയുടെ ഭര്‍ത്താവ് ഷോണ്‍ ജോര്‍ജിനും ആദ്യമൊക്കെ വലിയ താല്‍പ്പര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. പാര്‍വ്വതി ചേച്ചിക്ക് എന്നെ ഇഷ്ടമില്ലാത്തതു കൊണ്ടായിരിക്കും ഷോണ്‍ ജോര്‍ജ്ജേട്ടനും ഇഷ്ടമില്ലാത്തത് എന്നാണ് ശ്രീലക്ഷ്മി അഭിമുഖത്തില്‍ പറയുന്നത്.

അച്ഛന് അപകടമുണ്ടാകുന്നതിന് മുമ്പ് താന്‍ രാജകുമാരിയെ പോലെയാണ് ജീവിച്ചത്. എല്ലാ കാര്യവും അച്ഛന്‍ നോക്കി. എന്നാല്‍ ഒന്നും നിക്ഷേപിച്ചില്ല. അതുകൊണ്ടാണ് പഠിത്തം കഴിയും മുമ്പു തന്നെ അഭിനയ രംഗത്ത് ഇറങ്ങിയതെന്നും പറയുന്നു. എനിക്ക് പപ്പയുടെ സ്വത്തം പണവുമൊന്നും വേണ്ട. പപ്പയെ മാത്രം മതിയെന്നാണ് പപ്പയുടെ സ്വത്തിന് വേണ്ടി നിയമപോരാട്ടം നടത്തുമോ എന്ന ചോദ്യത്തിനുള്ള മറുപടി. അപകടം നടന്ന ശേഷം മൂന്ന് തവണയാണ് അച്ഛനെ കണ്ടത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായപ്പോള്‍ കണ്ടു. അപ്പോഴും പാര്‍വ്വതി ചേച്ചിക്ക് പിടിച്ചില്ല. വെല്ലൂരില്‍ ചികില്‍സയിലായിരുന്നപ്പോള്‍ കോടതി ഉത്തരവുമായി പോയി. അപ്പോഴും പാര്‍വ്വതി ചേച്ചിയും പപ്പയുടെ ബന്ധുക്കളും സമ്മതിച്ചില്ല. വീട്ടിലെത്തിയപ്പോള്‍ പോയപ്പോള്‍ അഭിഭാഷകരും പൊലീസുമുണ്ടായിരുന്നു. അന്ന് ദൂരെ നിന്ന് അച്ഛനെ കണ്ടു. പപ്പ എന്നെ തിരിച്ചറിയുകയും നോക്കി ചിരിക്കുകയും ചെയ്തു. ഞാന്‍ അടുത്ത് ചെല്ലണമെന്ന് പപ്പ ആഗ്രഹിച്ചു. എന്നാല്‍ അതിന് പപ്പയുടെ കുടുംബാഗങ്ങള്‍ സമ്മതിച്ചില്ല. ്അതിന് ശേഷമാണ് പൂഞ്ഞാറില്‍ പപ്പയെ കണ്ടതെന്നും ശ്രീലക്ഷ്മി പറയുന്നു.

എത്ര തിരക്കുണ്ടെങ്കിലും ലച്ചുവെന്ന് വിളിച്ച് ഓടിയെത്തുമായിരുന്ന പപ്പയെ കാണാതെ പറ്റില്ല. അങ്ങനെ ജീവിക്കാനും കഴിയില്ല. അതിനുവേണ്ടി നിയമപോരാട്ടം നടത്തേണ്ടി വന്നാല്‍ നടത്തുമെന്നും പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും നിരവധി ഭീഷണി ഫോണ്‍ കോളുകള്‍ കിട്ടിയിട്ടുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു. അവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിശദീകരിക്കുന്നു. തനിക്ക് ഒരു ഡസനിലേറെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു. എന്നാല്‍ പലതും മുടങ്ങി. പ്രത്യേകിച്ചൊരാളുടെ പേര് പറയുന്നില്ല. എന്നാല്‍ ആരുടേയും സഹായമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ് അവര്‍ മുടക്കിയതെന്നും ശ്രീലക്ഷ്മി പറയുന്നു.

Top