സിനിമയ്ക്കു ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സല്‍മാന്‍ ഖാന്റെ ‘പ്രേം രഥന്‍ ധന്‍ പായോ’ എന്ന സിനിമയ്ക്കു ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു. ഇന്‍ഡോറിലെ അനുപ തീയേറ്ററിലായിരുന്നു സംഭവം. സിനിമയുടെ ടിക്കറ്റ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ധര്‍മേന്ദ്ര എന്ന യുവാവാണു ജീവനൊടുക്കിയത്. സിനിമ കാണാന്‍ തീയേറ്ററിലെത്തിയ ധര്‍മേന്ദ്രക്കു ടിക്കറ്റ് ലഭിച്ചില്ല. ഇതേച്ചൊല്ലി ധര്‍മേന്ദ്രയും തീയേറ്റര്‍ മാനേജരും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും നടന്നു. പന്നീട് തീയേറ്റര്‍ മാനേജരും കൂട്ടുകാരും വീട്ടിലെത്തി ധര്‍മേന്ദ്രയെ മര്‍ദിച്ചു. സംഭവത്തില്‍ മനംനൊന്ത് ധര്‍മേന്ദ്ര വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്നു രോഷാകുലരായ നാട്ടുകാര്‍ തീയേറ്ററിനുനേരെ കല്ലെറിഞ്ഞു. പോലീസ് തീയേറ്റര്‍ മാനേജര്‍ക്കെതിരെ കേസെടുത്തു.

Top