കേരള എക്യുമനിക്കല്‍ ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ കണ്‍വന്‍ഷന്‍ ജൂലായ്‌ 31 നു ഡള്ളാസില്‍

1231കരോള്‍ട്ടണ്‍: കേരള എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂലായ്‌ 31 മുതല്‍ നടക്കും. കരോള്‍ട്ടണ്‍ ഫ്രാങ്ക്‌ഫോര്‍ഡ്‌ മര്‍ത്തോമാ ചര്‍ച്ച്‌ ഓഫ്‌ ഡള്ളസില്‍ 31 മുതല്‍ ആഗസ്റ്റ്‌ ഒന്ന്‌ രണ്ട്‌ വരെയാണ്‌ കണ്‍വന്‍ഷന്‍ നടക്കുന്നത്‌.

എല്ലാ ദിവസവും വൈകിട്ട്‌ ആറു മുതല്‍ ഒന്‍പതു വരെ കണ്‍വന്‍ഷനില്‍ പ്രാര്‍ഥന നടക്കും. മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്ന റവ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ്‌, സീനിയര്‍ വികാരി ജനറാള്‍ റവ.കെ.ജി പോത്തന്‍ എന്നിവര്‍ പ്രാര്‍ഥന നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡള്ളസ്‌ ഫോര്‍ട്ട്‌ വര്‍ത്തിലെ 22 ദേവാലയങ്ങള്‍ ഉള്‍പ്പെട്ടതാണ്‌ കേരള എക്യുമെനിക്കല്‍ കൃസ്‌ത്യന്‍ ഫെലോഷിപ്പ്‌. കണ്‍വന്‍ഷന്റെ വിജയത്തിനായി ഭാരവാഹികളായി റവ.സാം മാത്യു (പ്രസിഡന്റ്‌), റവ.പി.സി സജി (വൈസ്‌ പ്രസിഡന്റ്‌), അലക്‌സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), നിബു തോമസ്‌ (ട്രഷറര്‍), ജോണ്‍ തോമസ്‌ (ക്വയര്‍ ലീഡര്‍), മെര്‍വിന്‍ എബ്രഹാം (യൂത്ത്‌ കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ ഉള്‍പ്പെടുത്തിയണ്‌ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്‌.

റവ.ഫാ.രാജു ദാനിയേല്‍, റവ.ഫാ.റഞ്‌ജന്‍ റോയ്‌ മാത്യു, ഫാ.പോള്‍ തോട്ടക്കാട്‌, റവ.നൈനാന്‍ ജേക്കബ്‌, റവ.ഫാ.ജോസഫ്‌ നെടുമാംകുഴിയില്‍, റവ.ഫാ.മാത്യു മേലേടം, ഷിജു എബ്രഹാം, വര്‍ഗീസ്‌ മാത്യു, ഷാജി രാമപുരം, ഷാജി ജോണ്‍, വര്‍ഗീസ്‌ ജോണ്‍, അബ്രഹാം തോമസ്‌, ബേബി പുന്നീസ്‌ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്‌.

Top