ഡള്ളസ്‌ മാര്‍ത്തോമാ പള്ളി വികാരി റവ.ജോസ്‌ സി.ജോസഫിനു യാത്രയയപ്പു നല്‍കി

mtc7ഫാര്‍മേഴ്സ്‌ ബ്രാഞ്ച്‌: മാര്‍ത്തോമ്മാ ചര്‍ച്ച്‌ ഓഫ്‌ ഡള്ളസ്‌ (ഫാര്‍മേഴ്സ്‌ ബ്രാഞ്ച്‌) ഇടവക വികാരി ഫാ.ജോസ്‌ സി.ജോസഫിനു ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി. മൂന്നു വര്‍ഷം നീണ്ടു നിന്ന സേവനമാണ്‌ ഇദ്ദേഹം ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്‌. കേരളത്തില്‍ കവിയൂര്‍ ഇമ്മാനുവേല്‍ ചര്‍ച്ചിന്റെ ചുമതലയേക്കുന്നതിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ അദ്ദേഹം ഡള്ളസില്‍ നിന്നു യാത്ര തിരിച്ചിരിക്കുന്നത്‌. ബാബു ഡി.മാത്യു പ്രാര്‍ഥനാ ഗീതം ആലപിച്ചു. ജോസ്‌ ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഗായക സംഘം സെക്രട്ടറി രഞ്‌ജു ബിജീഷ്‌ ജോര്‍ജ്‌ സ്വാഗതം പറഞ്ഞു. ജോര്‍ജ്‌ വര്‍ഗീസ്‌, ജോസ്‌ ചെറിയാന്‍, ആനി കുര്യന്‍, ലിനു എന്നിവര്‍ പ്രസംഗിച്ചു.

Top