ഡബ്ലിൻ :ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ 7000 നടുത്ത് ആളുകളുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം നൂറിലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.130 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ സർക്കാർ കടുത്ത നിയത്രണത്തിൽ ആയതിനാൽ ഇതുവരെ 107 പേരിലാണ് എത്തിയിരിക്കുന്നത് .വെറും 50 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള അയർലണ്ടിൽ 169 പേര് Covid-19 സ്ഥിരീകരിച്ചിട്ടുണ്ട് .സർക്കാർ ഇപ്പോഴും ലാഘവത്തോടെയാണ് ഇത് നോക്കിക്കാണുന്നത് സര്‍ക്കാരിന്‍റെ അയഞ്ഞ നിലപാടാണ് അയർലണ്ടിൽ രോഗം കൂടുന്നത് എന്ന് ബ്രിട്ടനിൻലെ പോലെ ഇവിടെയും ആരോപണം ഉയരുന്നുണ്ട് .ലാഘവബുദ്ധിയോടെ നോക്കിക്കണ്ട ഇറ്റലി മരണത്തിന്റെ പിടിയിൽ എത്തിയപ്പോഴാണ് കടുത്ത നിയന്ത്രണത്തിലേക്ക് എത്തിയത് .അടുത്ത രാജ്യങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾ കണ്ടിട്ടും അയർലണ്ട് കമ്യുണിറ്റി സ്പ്രെഡിങ് നിയന്ത്രിക്കാൻ കാര്യമായ നിയന്ത്രണം നടത്തുന്നില്ല .ഇതുവരെ രണ്ട് മരണങ്ങളും അയർലണ്ടിൽ റിപ്പോർട്ട് ചെയ്തു .
സർക്കാരിന്റെ അനാസ്ഥയാണ് രോഗബാധിതരായ ബ്രിട്ടിഷ് പൗരന്‍മാരെ മറ്റ് രാജ്യങ്ങളിലെത്തിച്ചത് എന്ന് ബ്രിട്ടനിൽ സയന്റിസ്റ്റുകൾ ആരോപിക്കുന്നു . ചൈനയുടെയും ദക്ഷിണകൊറിയയുടെയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യം ശക്തമാതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിലപാട് തിരുത്തി.ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. മരണം 6492 ആയി. ആറായിരത്തി നാനൂറുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 196 പേര്‍ മരിക്കുകയും ചെയ്തതിന് ശേഷമാണ് സ്പെയിന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയത്. പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്‍റെ ഭാര്യക്കും ഇതിനിടെ രോഗം പിടിപെട്ടു. നാലായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 91 പേര്‍ മരിക്കുകയും ചെയ്ത ഫ്രാന്‍സ് വെള്ളിയാഴ്ച മുതലാണ് ആളുകള്‍ കൂട്ടം ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഇറ്റലി നടപടികള്‍ കടുപ്പിച്ചു.നഗരങ്ങളെല്ലാം അടഞ്ഞു. രാജ്യത്ത് 21,000 പേര്‍ക്ക് രോഗബാധയുണ്ട്. 1,441 പേര്‍ മരിച്ചു. എല്ലാ വിദേശയാത്രികരും 14 ദിവസം നിരീക്ഷണത്തിലിരിക്കണമെന്ന് ഓസ‌്ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്.