സൌദിയില്‍ വാഹനാപകടം: അഞ്ചു മലയാളികള്‍ മരിച്ചു

റിയാദ് : സൗദിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. സൗദിയിലെ അൽഹസയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സൽവയിലാണ് വാഹനാപകടം ഉണ്ടായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. ദമാമിൽ താമസിക്കുന്നവരാണ് ഇവർ. ദല്ലയിലെ ഒരു കമ്പനിയിലെ ജീവനക്കാരാണ് ഇവരെന്നാണ് വിവരം.
ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രയിലറിലിടിച്ചാണ് അപകടമുണ്ടായത്. ജോലിയുടെ ഭാഗമായി ദിവസങ്ങലായി സാൽവയിലായിരുന്ന ഇവർ ജോലി പൂർത്തിയാക്കി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അഞ്ചുപേരും സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

Top