ഡിഎംഎ’ യുടെ പതിമൂന്നാമത് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 29 ത് ശനിയാഴ്ച

ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ (DMA ) യുടെ പതിമൂന്നാമത് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 29 ത് ശനിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിമുതൽ ദ്രോഗ്‌ഹെഡായിലെ തുള്ളി അലൻ പാരിഷ് ഹാളിൽ വച്ച് വിപുലമായ പരിപാടികളോട് കൂടെ നടത്തപ്പെടുന്നു.കൃത്യം രണ്ടുമണിക്ക് കുട്ടികൾക്കായുള്ള ക്വിസ് കോംപെറ്റീഷനും തുടർന്ന് നാലു മണിമുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാപരിപാടികളും, സിനിമാറ്റിക് ഡാൻസ്, ക്രിസ്മസ് ഡിന്നർ, അയർലണ്ടിലെ പ്രമുഖ ഗ്രൂപ്പായ സ്വോർഡ്‌സ് ഗോൾഡൻ ബെല്സ് അവതരിപ്പിക്കുന്ന ലൈറ്റ് ഷോ , ലൈവ് ഗാനമേള , DJ തുടങ്ങിയവ ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടും.

ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചു.dma1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിനാൻസ് കമ്മിറ്റി :

റെനി ജോസഫ്, ഷൈജു ജോസഫ്, അരുൺ രാജൻ

പ്രോഗ്രാം കമ്മിറ്റി :

ട്യൂണി സുനിൽ, സവിത ഷാജു, ജാസ്മിനെ സ്റ്റീഫൻ

ഫുഡ് കമ്മിറ്റി :

ബിനു കുര്യാക്കോസ്, ജെൻസൺ തോമസ്, സ്റ്റീഫൻ ലൂക്കോസ്

ഹാൾ & ഡെക്കറേഷൻ :

സനീഷ് സെബാസ്റ്റ്യൻ, അലക്സാണ്ടർ ബാബു, അനിൽ മാത്യു

DMA ടാലെന്റ്റ് ഹണ്ട് 2018 ൻറ്റെ വിജയികൾക്കുള്ള സമ്മാനങ്ങളും അന്നേദിവസം വിതരണം ചെയ്യുന്നതാണെന്ന് ഭാരവാഹികളായ സുനിൽ തോമസ്, യേശുദാസ് ദേവസ്സ്യ, ജുഗൽ ജോസ് തുടങ്ങിയവർ അറിയിച്ചു .

Top