ഇത് മതേതര ഇന്ത്യയുടെ തിരിച്ചുവരവ് :സമീർ ഏറാമല

ഖത്തർ: 2019 ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനൽ എന്ന വിശേഷണവുമായി ഇന്ത്യൻ ജനത ഒന്നടങ്കം ഉറ്റു നോക്കിയ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഛത്തീസ്ഗഢ് , രാജസ്ഥാൻ , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചു ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിജയാഹ്ലാദം ഖത്തർ ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമലയുടെ നേതൃത്വത്തിൽ പങ്കുവെച്ചു. ദോഹയിലുള്ള ഐസിസി കൊൽക്കത്ത ഹാളിൽ ഇൻകാസ് ഖത്തറിന്റെ നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിജയം കേയ്‌ക്ക് മുറിച്ച് ആഘോഷിച്ചു. received_558538121647431ഇത് കോൺഗ്രസ്സിന്റെ മാത്രം വിജയമല്ല, മതേതര ഇന്ത്യയുടെ വിജയമാണെന്നും, ഫാസിസിസ്റ് ശക്തികൾക്കെതിരെയുള്ള ജനവിധിയാണെന്നും, രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായി ഒരു വർഷം തികയുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തെ ജനങ്ങൾ നെഞ്ചിലേറ്റുന്നു എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല അഭിപ്രായപ്പെട്ടു.received_603724416708615

ഒഐസിസി ഇൻകാസ് ഖത്തർ ഭാരവാഹികളായ നെബു പി ജോയ്, അഡ്വ സുനിൽ കുമാർ, സുരേഷ് കരിയാട്, നാസർ വടക്കേകാട്, അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയ്യൂർ,മനോജ് കൂടൽ, കേശവദാസ് മലപ്പുറം, ഷാജി തേൻമഠം, ഫാസിൽ വടക്കേകാട്, കരീം നടക്കൽ, സിറാജ് പാലൂർ, ആഷിഖ് അഹമ്മദ്,ഫാസിൽ ആലപ്പുഴ, ഈണം മുസ്തഫ, ശിഹാബ് നരണിപ്പുഴ, നൗഫൽ കട്ടുപ്പാറ, റുബീഷ് പാലക്കാട്, റഷീദ് വാഴക്കാല, സാം വിളനിലം ആലപ്പുഴ, ജോർജ് പത്തനം തിട്ട തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top