കുവൈത്തിൽ കൊറോണക്ക് എതിരെ പോരാടിയ ഒരു നേഴ്സ് കൂടി മരണത്തിനു കീഴടങ്ങി!

കുവൈത്തിൽ കൊറോണ ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി നഴ്സ്‌ മരിച്ചു. തിരുവല്ല മഞ്ചാട്‌ സ്വദേശി പാറക്കമണ്ണിൽ ആനി മാത്യു (54)ആണ് മരിച്ചത്. ജാബിർ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ജാബിരിയ രക്ത ബേങ്കിൽ നഴ്സ്‌ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന ഇവർ ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണു നാട്ടിൽ നിന്നും തിരിച്ചെത്തിയത്‌.അബ്ബാസിയയിലായിരുന്നു ഇവർ താമസിച്ചത്‌. കുവൈത്തിൽ ഉണ്ടായിരുന്ന ഭർത്താവ്‌ മാത്യു അസുഖ ബാധിതനായി ഒരു വർഷമായി നാട്ടിൽ ചികിൽസയിൽ കഴിയുകയാണു. മക്കൾ നിബിൻ, ഡോ നിമ്മി , നിഥിൻ. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും. ഇതോടെ കൊറോണ ബാധിച്ച് കുവൈറ്റിൽ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

Top