ഡബ്ലിനിലെ പബ്ലില്‍ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഡബ്ലിന്‍: ഡബ്ലിനിലെ പബ്ബിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ വെടിവെയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് 5.45 നുണ്ടായ വെടിവെയ്പ്പില്‍ 30കാരനായ യുവാവാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഡബ്ലിനിലെ പബ്ബിന്റെ ക്യുമിസ്‌കിനിയിലെ ബ്ലാക്ക് ഹോഴ്‌സ് അവന്യുവിലാണ് വെടിവെയ്പ്പുണ്ടായത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നാണ് ഇവിടെ വെടിവെയ്പ്പുണ്ടായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവ സ്ഥലത്തിനു മീറ്ററുകള്‍ മാത്രം അകലെ നിന്നു തീപിടിച്ച നിലയില്‍ ഒരു കാറും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരമോ, ദൃക്‌സാക്ഷികളോ ആയിട്ടുള്ളവര്‍ കൃത്യമായ വിവരങ്ങള്‍ കൈമാറണമെന്നു ഗാര്‍ഡാ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ കൊല്ലപ്പെട്ടയാള്‍ മുന്‍പ് ലഹരിമരുന്നുകള്‍ കൈമാറിയ കേസില്‍ ഗാര്‍ഡായുടെ പിടിയിലായ ആളാണെന്നും, ഇയാള്‍ക്കു ഡബ്ലിന്‍ സിറ്റിയിലെ വിവിധ കുറ്റകൃത്യ – ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗാര്‍ഡാ സംഘങ്ങള്‍ തമ്മില്‍ വിക് ലോവില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുര്‍ച്ചയാവാം സംഭവമെന്നു സംശയിക്കുന്നതായി ഉന്നത ഗാര്‍ഡാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ നാളെ നടക്കും

Top