ജീമോൻ റാന്നി
ഫിലാഡൽഫിയ: ഫിലാഡൽഫിയ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചാരിറ്റി കൂട്ടയോട്ടത്തിന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ക്രിസ്‌തോസ് മാർത്തോമാ പള്ളിയിൽ ആരാധനാ മധ്യേ ഇടവക വിവാരി റവ.വറുഗീസ് തോമസ്, അഞ്ചു കെ ധനസമാഹാരണ കൺവീനർ അറ്റോർണി ജോസ് കുന്നേലിനു നൽകി നിർവഹിച്ചു. എക്യുമെനിക്കൽ മുൻ സെക്രട്ടറി സജീവ് ശങ്കരത്തിൽ അഞ്ചു കെ സോഷ്യൽ മീഡിയ വെബ് സൈറ്റ് കൺവീനർ ബിനു ജോസഫ്, മെഡിക്കൽ ടീം കൺവീനർ ഡോ.ബിനു ഷാജിമോൻ, അഞ്ചു കെ മെഡൽസ് ആൻഡ് ടീ ഷർട്ട് കൺവീനർ ബിൻസി ജോൺ ഇടവകയിൽ നിന്നുള്ള എക്യുമെനിക്കൽ പ്രതിനിധികൾ ഏലീസ് മാത്യു, സുമോദ് ജേക്കബ് എന്നിവർ സന്നിഹിരതായിരുന്നു.
മറ്റൊരു കിക്കോഫ് അപ്പർ ഡാർബിയിലുള്ള സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിൽ വച്ച് നടത്തപ്പെട്ടു. ആദ്യ രജിസ്‌ട്രേഷൻ രാജേഷ് കുരുവിള ഇടവക വികാരി റവ.ഫാ.സിബി വർഗീസ് നൽകി നിർവഹിച്ചു. റവ.ഫാ. ഷിനോജ് തോമസ്, റവ.ഫാ.സുജിത് തോമസ് എക്യുമെനിക്കൽ സെക്രട്ടറി മാത്യു സാമുവേൽ, അഞ്ചു കെ.പിആർഒ സന്തോഷ് എബ്രഹാം, അഞ്ചു കെ വെൽകം കൺവീനർ മില്ലി ഫിലിപ്പ്, ജെയിംസ് പീറ്റർ, ഇടവക എക്യുമെനിക്കൽ പ്രതിനിധികൾ ബൈജു മാത്യു, ജോർജ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
രണ്ടു ഇടവകകളിലായി നടന്ന കിക്കോഫിൽ കൂടി ഏകദേശം 100 ൽ പരം അംഗങ്ങൾ കൂട്ടയോട്ടത്തിനായി രജിസ്റ്റർ ചെയ്തു. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. വെബ് സൈറ്റ് കൺവീനർ ബിൻ ജോസഫ് അറിയിച്ചു. സെപ്റ്റംബർ 17 നു ഒൻപതരയ്ക്കു നിഷാമിനി സ്റ്റേറ്റ് പാർക്കിൽ വച്ചാണ് കൂട്ടയോട്ടം നടക്കുന്നത്. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം ഫിലഡൽഫിയയിൽ ഉള്ള ഭവന രഹിതരുടെ പുനരധിവാസത്തിനായി ചിലവഴിക്കും.


