
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദിയെ തനിക്ക് വളരെ ഇഷ്ടമാണ്. നേരത്തെ അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടെസ്‌ലഇ ന്ത്യയിലേക്ക് നിക്ഷേപം നടത്തുന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മസ്‌ക് പറഞ്ഞു. വളരെ നല്ല ചര്‍ച്ചയായിരുന്നു മോദിയുമായി നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മസ്‌ക് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ആദ്യമായാണ് നരേന്ദ്ര മോദി മസ്‌കിനെ കാണുന്നത്.
ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലേക്ക് നിക്ഷേപങ്ങളെത്തിക്കാന്‍ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യയില്‍ കാര്യമായ നിക്ഷേപം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ടെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.