ഇസ്ലാമബാദ്: തോഷാഖാന അഴിമതിക്കേസില്‍ പാക്ക് മുന്‍ പ്രധാനമന്ത്രി ഇമാന്‍ ഖാന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച് ഇസ്ലാമബാദ് കോടതി. അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. പുറമേ ഒരു ലക്ഷം രൂപ ഇമ്രാന്‍ പിഴയടയ്ക്കുകയും വേണം.
ഇമ്രാനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമബാദ് ഐജിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ സമന്‍ പാര്‍ക്കില്‍ വെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ വിദേശത്ത് നിന്നും ലഭിച്ച ഉപഹാരങ്ങള്‍ തോഷാഖാന വകുപ്പില്‍ നിന്നും നിയമാനുസൃതമായ ഇളവനുസരിച്ച് ഇമാന്‍ വാങ്ങിയിരുന്നു. ഇവ കോടികള്‍ ലാഭം കിട്ടുന്ന രീതിയില്‍ മറിച്ച് വില്‍ക്കുകയും ഇക്കാര്യം ആദായ നികുതി വകുപ്പില്‍ നിന്നും ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും മറച്ചുവെക്കുകയും ചെയ്തതാണ് കേസ്