12 ദിവസം മുമ്പ് ദമാമിലെത്തിയ കോഴിക്കോട് സ്വദേശി നിര്യാതനായി

ദമാം. 12 ദിവസം മുമ്പ് ഹൗസ് ഡ്രൈവറായി ദമാമിലെത്തിയ കോഴിക്കോട് സ്വദേശി അന്തരിച്ചു. കോഴിക്കോട് തച്ചംപൊയില്‍ വാടിക്കല്‍ അബ്ദുല്‍ റഷീദ് (41) ആണ് ദമാമില്‍ മരിച്ചത്. മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ സ്‌പോണ്‍സറെ ബന്ധപ്പെടുകയും തുടര്‍ന്ന് റൂം തുറന്നു നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

ഹൃദയ സ്തംഭനമാണ് മരണ കാരണം. മൃതദേഹം ദമാമില്‍ മറവ് ചെയ്യുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ കെഎംസിസി ജീവകാരുണ്യ വിഭാഗം ചെയ്തു വരുന്നു. ഭാര്യ സഈദ. മക്കള്‍: ഹാദില്‍ മുബാറക് (ദുബൈ മദീന സൂപ്പര്‍ മാര്‍ക്കറ്റ് ) ഷാമില്‍ മുബാറക്, സിയാജബിന്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top