അഭയാർത്ഥികളുടെ താമസകേന്ദ്രം തീയിട്ടുനശിപ്പിച്ചു ! ഭരണക്ഷി അംഗങ്ങൾക്കും പ്രതിഷേധം ! കത്തിയത് അഭയാർത്ഥികളുടെ താമസകേന്ദ്രമാക്കി മാറ്റാൻ ഉദ്ദേശിച്ചിരുന്ന നഴ്‌സിംഗ് ഹോം. ഒളിച്ചുവെച്ച് നടപ്പാക്കുവെന്ന് ഫിനഫാള്‍ കൗണ്‍സിലര്‍

ഡബ്ലിൻ :അയർലണ്ടിലെ ക്രൂക്ക്‌സ്‌ലിംഗിൽ അഭയാർത്ഥികളുടെ താമസകേന്ദ്രമാക്കി മാറ്റാൻ ഉദ്ദേശിച്ചിരുന്ന നഴ്‌സിംഗ് ഹോമിൽ തീപിടിത്തം.അയർലണ്ടിലെ ക്രൂക്ക്‌സ്‌ലിംഗിൽ അഭയം തേടുന്നവരുടെ താമസസ്ഥലമാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ള ഒഴിഞ്ഞ നഴ്സിംഗ് ഹോമിൽ ആണ് ഫെബ്രുവരി 4 ന് പുലർച്ചെ തീപിടിത്തമുണ്ടാത് എന്ന് ഡബ്ലിൻ അഗ്നിശമനസേന അറിയിച്ചു. കൗണ്ടി ഡബ്ലിനിലെ മുൻ നഴ്‌സിംഗ് ഹോം കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണമാണ് താൻ ഞെട്ടിക്കുന്നതെന്ന് ജസ്റ്റിസ് മന്ത്രി ഹെലൻ മക്എൻ്റി പറഞ്ഞു.

കനത്ത ജയിൽ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ് തീവെപ്പ്. ഈ കേസിൽ വളരെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സമീപകാല ആക്രമണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ഗാർഡ നിരീക്ഷിക്കും . ഉത്തരവാദികളായവർക്ക് എതിരെ ഗാർഡ നിയമനടപടികൾ സ്വീകരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭയാർത്ഥികൾക്കും അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകർക്കും താമസിക്കാനുള്ള സ്ഥലമായി ഉപയോഗിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ മുൻ നഴ്സിംഗ് ഹോമിൻ്റെ മുമ്പിൽ സമീപ ആഴ്ചകളിലും നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.വസ്‌തുക്കൾ വിലയിരുത്തി വരികയാണെന്നും എന്നാൽ അത് താമസസ്ഥലമായി ഉപയോഗിക്കുന്നതിന് കരാർ നൽകിയിട്ടില്ലെന്നും കുട്ടികൾ, തുല്യത, വൈകല്യം, സംയോജനം, യുവജന വകുപ്പിൻ്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

അപരിചിതരായ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ കെട്ടിടം പരിഗണിക്കുന്നതില്‍ ആളുകള്‍ക്ക് ആശങ്കയുണ്ടെന്ന് ഫിന ഫാള്‍ കൗണ്‍സിലര്‍ ചാര്‍ലി ഒ കാണര്‍ പറഞ്ഞു.താനടക്കമുള്ള ഏതാനും ജനപ്രതിനിധികള്‍ ഇക്കാര്യത്തെക്കുറിച്ച് കുട്ടികളുടെ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു.ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നും ഇതുമായി ബന്ധപ്പെട്ട് കരാറായിട്ടില്ലെന്നുമാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരിച്ചതെന്ന് ഒ’കോണര്‍ പറഞ്ഞു.

ഡബ്ലിൻ ബ്രിട്ടാസിന് സമീപം ക്രൂക്ക്‌സ്‌ലിംഗിലുള്ള സെൻ്റ് ബ്രിജിഡ്‌സ് നഴ്‌സിംഗ് ഹോമിൽ ആണ് ഞായർ പുലർച്ചെ തീപിടിത്തമുണ്ടായത്. ഡബ്ലിൻ ഫയർ ബ്രിഗേഡ് ദിവസം മുഴുവൻ തീയണച്ച് തീ നിയന്ത്രണ വിധേയമാക്കി. ഞായറാഴ്ച വൈകിയും കെട്ടിടത്തിൻ്റെ ചില ഭാഗങ്ങൾ പുകയുന്നുണ്ടായിരുന്നു. ഞായർ വൈകുന്നേരത്തോടെ കെട്ടിടത്തിന്റെ നിയന്ത്രണം അന്വോഷണത്തിനായി ഗാർഡയ്ക്ക് കൈമാറി.

കെട്ടിടത്തിൻ്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഒരു എഞ്ചിനീയർ പരിശോധന നടത്തും .ഗാർഡ പൂർണ്ണമായ സാങ്കേതിക പരിശോധന നടത്തും . എന്തെങ്കിലും വിവരം ലഭിക്കുന്നവർ താലയിലെ ഗാർഡയുമായി ബന്ധപ്പെടാൻ അവർ അഭ്യർത്ഥിച്ചു. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് നിയമകാര്യ മന്ത്രി മക്കെൻ്റീ പ്രസ്താവനയിൽ പറഞ്ഞു.

തീപിടുത്തത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി ലിയോ വരദ്കറും ജസ്റ്റീസ് മന്ത്രി ഹെലന്‍ മക് മക്എൻ്റിയും. കുറച്ച് ആഴ്ച്ചകളായി അയർലണ്ടിൽ വിവിധഭാഗങ്ങളിൽ സമാനമായ തരത്തിൽ അക്രമണങ്ങളുണ്ടായിരുന്നു കുറ്റവാളികളെ പിടിച്ചാൽ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തീവെപ്പ്.അയര്‍ലണ്ടില്‍ നിയമം അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം മാത്രമേ നടക്കുന്നുള്ളുവെന്ന് വരദ്കര്‍ പറഞ്ഞു.

കെട്ടിടത്തിന് തീയിട്ടത് ക്രിമിനൽ പ്രവർത്തിയാണെന്ന് സിന്‍ഫെയ്ന്‍ നേതാവ് മേരി ലൂ മക് ഡൊണാള്‍ഡ് പറഞ്ഞു.അഭയാര്‍ത്ഥികള്‍ക്കും ദുര്‍ബലര്‍ക്കും നേരെയുള്ള മോശം മനോഭാവത്തില്‍ നിന്നാണ് ഇത്തരം ക്രിമിനല്‍ നടപടികളുണ്ടാകുന്നത്.ഈ ക്രിമിനൽ സംഭവത്തിൽ അന്വോഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് മേരി ലു ആവശ്യപ്പെട്ടു .

Top