ഫുള്‍ഗോസ്‌പല്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ റിവൈവല്‍ യോഗങ്ങള്‍ സെപ്‌റ്റംബര്‍ 18 മുതല്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്‌പല്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡിന്റെ ആഭിമുഖ്യത്തില്‍ വേദപുസ്‌തക പഠനവും റിവൈവല്‍ യോഗങ്ങളും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ചര്‍ച്ച്‌ ഓഫ്‌ ഗോഡിന്റെ സഭാ ഹാളില്‍ 7603 ഹാര്‍ഡ്‌മാന്‍ ആര്‍ഡി ഹൂസ്റ്റണ്‍ ടിഎക്‌സ്‌ 77049 ലാണ്‌ പരിപാടികള്‍ നടക്കുന്നത്‌. സെപ്‌റ്റംബര്‍ 18 മുതല്‍ 20 വരെയാണ്‌ യോഗങ്ങള്‍ ചേരുന്നത്‌.
പ്രസിദ്ധ വേദചിന്തകനും അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകനുമായ റവ.ജോണ്‍ ഫിലിപ്പ്‌ മുഖ്യപ്രഭാഷണം നടത്തും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം ഏഴു മണിക്കു യോഗങ്ങള്‍ ആരംഭിക്കും. ഞായറാഴ്‌ച രാവിലെ ഒന്‍പതു മണി മുതല്‍ തിരുവചന പ്രഘോഷണം നടത്തും.
നാഗ്‌പൂര്‍ ആസ്ഥാനമായ മിഷന്‍ ഇന്ത്യ ഡയറക്‌ടര്‍, ഏഷ്യന്‍ ബൈബിള്‍ കോളജ്‌ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാസ്റ്റര്‍ ജോണ്‍ ഫിലിപ്പ്‌ കണ്‍വന്‍ഷനില്‍ പ്രഭാഷണം നടത്തും.

Top