ഇൻകാസ് -ഒ.ഐ.സി.സി ഖത്തർ പേരാബ്ര നിയോജകമണ്ഡലം കമ്മിറ്റി പ്രയാൺ 2020 എന്ന ശീർഷനാമത്തിൽ നേതൃപഠന ക്യാമ്പും 75 ആം രാജീവ് ഗാന്ധി ജന്മവാർഷികാഘോഷവും സംഘടിപ്പിച്ചു.

ഖത്തർ:മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡിജിറ്റൽ ഇന്ത്യയുടെ പിതാവ് രാജീവ് ഗാന്ധിയുടെ 75ആം ജന്മവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് -ഒ.ഐ.സി.സി ഖത്തർ പേരാബ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രയാൺ 2020 എന്ന ശീർഷനാമത്തിൽ ദോഹയിലെ ഇന്ത്യൻ കൾച്ചറർ സെൻട്രറിലെ മുംബൈ ഹാളിൽ വച്ച് 24-01-2020 വെള്ളി 5 PM മുതൽ നേതൃപഠന ക്യാമ്പും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പ്രയാൺ 2020 പ്രമേയത്തിലെ വൈവിദ്ധ്യം കൊണ്ടും സംഘാടന മികവിനാലും ശ്രദ്ധേയമായ്. കോഴിക്കോട് ഡിസിസി മെമ്പർ ശ്രീ വി.ബി രാജേഷ് ചെറുവണ്ണൂരിനെ മുഖ്യാതിഥി ആയി പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പൊതു സമ്മേളനം ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ സമീർ ഏറാമല ഉദ്ഘാടനം ചെയ്തു. വി.ബി രാജേഷ് ചെറുവണ്ണൂർ ആധുനിക ഇന്ത്യയുടെ ശില്പിയായ രാജീവ് ഗാന്ധിയുടെ ജീവിത വഴിത്താരകളിലൂടെ ഗഹനമായ് സഞ്ചരിച്ച് സംസാരിച്ചു.ഒ.ഐ.സി.സി ഗ്ളോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കെകെ ഉസ്മാൻ, ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദിഖ് പുറായിൽ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രയാൺ 2020 പ്രോഗ്രാം കമ്മിറ്റി ചെയർമാനും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ വിപിൻ മേപ്പയൂർ മുഖ്യാതിഥിയെ മൊമെന്റോ നൽകി ആദരിച്ചു. ഇൻകാസ് പേരാബ്ര പ്രസിഡന്റ് അമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് സ്വാഗതം പറഞ്ഞു. മണ്ഡലം ട്രഷറർ സി എച് സജിത്ത് ഇൻകാസ് പേരാബ്രയുടെ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പേരാബ്ര നിയോജകമണ്ഡലം ജോയിറ്റ് ട്രഷർ ബഷീർ നന്ദി പ്രകാശിപ്പിച്ചു.പ്രയാൺ 2020 ആദ്യ സെക്ഷനായ ഇൻകാസ് പേരാബ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രവർത്തകർക്ക് വേണ്ടി നടത്തിയ നേതൃ പഠന ക്യാമ്പ്, ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ അഷ്‌റഫ്‌ വടകര ഉദ്ഘാടനം ചെയ്തു. വി.ബി രാജേഷ് മാസ്റ്റർ നേത്യപഠന ക്ലാസ് നയിച്ചു.

ബഹുസ്വരതയെന്ന ഇന്ത്യയുടെ അസ്ത്വിത്വത്തെ ആത്മാവ് നഷ്ടപ്പെട്ട ഏകശിലാ രൂപത്തിലേക്ക് പറിച്ച് നടപ്പെടുന്നതിലുള്ള ആശങ്ക അദ്ദേഹം പങ്ക് വെച്ചു. ഇന്ത്യയുടെ വർത്തമാന കാല സാഹചര്യവും വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും പ്രതിപാദിച്ചു കൊണ്ട് സുദീർഘമായ് അദ്ദേഹം സംസാരിച്ചു.നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് ഷമീർ അധ്യക്ഷ വഹിച്ച ഉദ്ഘാടനസമ്മേളനത്തിൽ പോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ നജാദ് സ്വാഗതവും ജില്ലാ കമ്മിറ്റി ഭാരവാഹികളായ അബ്ബാസ് ,ഹരീഷ് ,ബാബുനമ്പിയത്ത് ,സുരേഷ് ബാബു,ബഷീർ,സജീവൻ ,ഗഫൂർ തുടങ്ങിയർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പോഗ്രാം കമ്മിറ്റി ജോയറ്റ് ട്രഷർ ഫൈസൽ നന്ദി പ്രകാശിപ്പിച്ചു.

Top