നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ!സീറോ മലബാർ സഭയെ അയർലണ്ടിൽ നിരോധിക്കും?

ഡബ്ലിൻ: ഓട്ടിസം ബാധിച്ച കുട്ടികൾ മൃഗങ്ങളെ പോലെ എന്ന് പ്രസംഗിച്ച കത്തോലിക്കാ പുരോഹിതനെതിരെ ലോകം മുഴുവൻ പ്രതിഷേധം ഉയരുകയാണ് .അയർലണ്ട് അടക്കം പല രാജ്യങ്ങളും ഈ പുരോഹിതനെ വിലക്കിയിരിക്കുകയാണ് .എന്നാൽ അയർലന്റിലെ സഭയെയും ഐരേസിഷ് സർക്കാരിനെയും വെല്ലുവിളിക്കുന്ന തരത്തിൽ വീണ്ടും ഈ പുരോഹിതനെ സൂം റിട്രീറ്റിലൂടെ അയർലന്റിലെ വിശ്വാസികൾക്ക് ഇടയിൽ എത്തിക്കുന്നത് അയർലാന്റിൽ എത്തിയ കേരളത്തിൽ ചില പുരോഹിതരാണ് .

ചൈൽഡ് അബ്യുസ് അടക്കം നഷ്ടപരിഹാര കേസുകൾ വീണ്ടും ഉയരുമോ എന്നും സംശയിക്കുന്നുണ്ട് നിരന്തരമായി നിയവിരുദ്ധത അയർലന്റിലെ സീറോ മലബാർ സഭ നടത്തുന്നു എന്ന് അയർലന്റിലെ സീറോ മലബാർ സഭ മൈഗ്രന്റ് കമ്മ്യൂണിറ്റി ആരോപിക്കുന്നുണ്ട് .കത്തോലിക്കാ സഭയിലെ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് മനുഷ്യവിരുദ്ധമായ ഒരുപാട് പ്രവർത്തികൾ -നിയമവിരുദ്ധ പിരിവുകൾ ,സാമ്പത്തിക ക്രമക്കേട് എന്നിവയും ആരോപിക്കപ്പെടുന്നു .ഒട്ടുമിക്ക സീറോ മലബാർ സഭ മെമ്പർമാരും ഐറീഷ് പൗരന്മാർ ആയതിനാൽ ആരെങ്കിലും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ കോടതിയെ സമീപിച്ചാൽ നിയമക്കുരുക്കാകും എന്നും ഭയക്കുന്നുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരന്തരമായി സീറോ മലബാർ സഭ അയർലന്റിലെ നിയമ സംവിധാനങ്ങളെയെയും ഇവിടെ പ്രവർത്തിക്കാൻ അനുമതി കൊടുത്തിരിക്കുന്ന ഐറീഷ് സഭയെയും മോശമാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതിനാൽ സീറോ മലബാർ സഭയെ അയര്ലണ്ടിൽ വിലക്കണം എന്നും ആവശ്യം ഉയരുന്നുണ്ട് .ഐറീഷ് ജനതയും ഐറീഷ് സംസ്കാരവും മോശമാണ് എന്ന തരത്തിൽ സീറോ മലബാർ സഭയിലെ പല പുരോഹിതരും പ്രസംഗിക്കുന്നതും വിനയായിട്ടുണ്ട് .ഐറീഷ് ജനതയുടെ സംസ്കാരം സ്വീകരിക്കരുത് എന്ന് പറഞ്ഞു പഠിപ്പിക്കുന്നത് സമൂഹത്തിൽ മലയാളികളെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും എന്നും ആരോപണം ഉണ്ട് .

അതിനിടെ വിവാദ പുരോഹിതന്റെ ഓൺലൈൻ ധ്യാനം ഡബ്ലിനിലെ ആർച്ച് ബിഷപ്പിനെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് അവർ അയർലൻഡിലെ സീറോ മലബാർ വൈദീകരെ ബന്ധപ്പെട്ട് ഈ കാര്യത്തെ കുറിച്ച് അന്വേഷിച്ചു . എന്നാൽ ഇത് ഓർഗനൈസ് ചെയ്യുന്നത് അയർലണ്ടിന് പുറത്താണെന്നും അതിനാൽ ക്യാൻസൽ ചെയ്യാൻ ആവില്ല എന്നുംമുള്ള മാർക്കടാ ബുദ്ധിയാണ് ഇവർ സ്വീകരിച്ചത് .ഈ ധ്യാനത്തിന്റെ അയർലണ്ടിലെ പ്രമോഷൻ നിർത്തിവയ്ക്കാം എന്നും ആണ് മലയാളി വൈദികർ ബിഷപ്പിനെ അറിയിച്ചിരിക്കുന്നത്.

English news links

links :

മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ഇത് കാര്യമായി പ്രമോട്ട് ചെയ്യുന്നില്ല എന്നാണ് മനസ്സിലാകുന്നത്. അതായത് അയർലണ്ടിലേക്ക് മാത്രമായി ബുദ്ധിപൂർവ്വം അവർ സംഘടിപ്പിച്ച ഒരു പരിപാടിയാണ് ഇത്. ഐറീഷ് സഭക്ക് നിരന്തരം വാർത്തകളിലൂടെയും അല്ലാതെയും തലവേദന സൃഷ്ടിക്കുന്ന സീറോ മലബാർ സഭയുടെ മനുഷ്യത്വ രഹിതമായ നീക്കത്തിൽ വിശ്വാസികളും അധികാരികളും ഇനി എന്ത് നടപടി സ്വീകരിക്കും എന്നാണു ഭയക്കുന്നത് .അയർലന്റിലെ ഓട്ടിസ്റ്റിക് കമ്മ്യൂണിറ്റി ഇതിനെതിരെ കോടതിയെ സമീപിച്ച് ഈ സഭയെ നിരോധിക്കണം എന്ന നീക്കം നടത്തും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ .

Top