കുഞ്ഞു കാർത്തിക്കിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിന് പ്രവാസികളും ഐറീഷുകാരും. വിങ്ങിപ്പൊട്ടി അരുണും ശ്രീജിതയും. ബുധനാഴ്‌ച്ച പൊതുദർശനത്തിനുശേഷം മൃതസംസ്കാരം

ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം നിര്യാതനായ ആറു വയസുകാരൻ കാർത്തിക്കിന്റെ മൃതസംസ്കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു ഡബ്ലിനിൽ നടക്കും .ഇന്ന് പൊതു ദർശനത്തിന് വെച്ച കാർത്തിക്കിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകൾ ഒഴുകിയെത്തി.

ഡബ്ലിൻ ചെറിവുഡിൽ താമസിക്കുന്ന നേഴ്‌സ് ദമ്പതികളായ അരുണിന്റേയും ശ്രീജിതയുടെയും മകൻ കാർത്തിന്റെ ഭൗതിക ശരീരം ചൊവാഴ്ച്ച വൈകിട്ട് ബ്‌ളാക്ക്‌റോക്ക് യുസിഡിക്ക് അടുത്തുള്ള Rom Massey & Sons ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വെച്ചിരുന്നു. അരുണിന്റേയും ശ്രീജിതയുടേയും ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും അടക്കം സമൂഹത്തിലെ വിവിധ ആളുകൾ കുഞ്ഞു കാർത്തിക്കിനെ അവസാനമായി കണ്ട് നിറകണ്ണുകളോടെ അന്ത്യോപചാരം അർപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർച്ച് 15ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 1 മണി മുതൽ 3 മണി വരെ Rom Massey & Sons Funeral Home– ൽ പൊതുദർശനവും അതിനുശേഷം 3.45 PM-ന് 158 Harold’s Cross Rd, Harold’s Cross, Dublin, D6W HY98 -Garden Chapel , Mount Jerome Cemetery -ൽ മൃത സംസ്കാരം ( ക്രീമിയേഷൻ ) നടക്കും.

കഴിഞ്ഞ ദിവസം പതിനൊന്നാം തിയതി വൈകിട്ട്‌ ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വച്ച് ആണ് അരുണിന്റേയും ശ്രീജിതയുടെയും ഏകമകൻ കാർത്തിക്ക് നിര്യാതനായത് . ബീക്കണ്‍ ഹോസ്പിറ്റലിൽ ആണ് അരുൺ ജോലിചെയ്യുന്നത്. മണര്‍കാട് സ്വദേശിനി ശ്രീജിത ഡണ്‍ലേരി ഗ്ലെനഗേരി ആള്‍ട്ടഡോര്‍ നഴ്സിങ് ഹോമിലാണ് ജോലി ചെയ്യുന്നത് മൃതസംസ്കാര ചടങ്ങുകളും ക്രീമിയേഷനും ലൈവ് സ്‌ട്രീമിംഗ്‌ ഉണ്ടായിരിക്കും . Link here

പൊതുദർശനം & ക്രീമിയേഷൻ അഡ്ഡ്രസ് :
Viewing at Rom Massey & Sons Funeral Home, 1-3 Dolphin’s Barn, SCR, Dublin 8, D08 N2X7 on Wednesday afternoon, March 15, from 1 pm to 3 pm.

158 Harold’s Cross Rd, Harold’s Cross, Dublin, D6W HY98 – Garden Chapel , Mount Jerome Cemetery

 

Top