ഡബ്ലിൻ :ബാംഗ്ലൂർ സ്വദേശിയായ മലയാളി യുവതിയെ കാണാനില്ലെന്ന് റിപ്പോർട്ട് ! ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നുള്ള ഐ ടി ഉദ്യോഗസ്ഥയായ അശ്വതി രാജശേഖരനെയാണ് ഇന്നലെ മുതൽ കാണാതായത്. അശ്വതിയെ കാണാനില്ലെന്ന് സുഹൃത്തുക്കൾ ഗാർഡായിൽ പരാതി നൽകി. മലയാളിയായ ബാംഗ്ലൂർ നിവാസിയാണ് അശ്വതി.
ലെറ്റർകെന്നിയിലേയ്ക്ക് ജോലി സംബന്ധമായ സ്ഥലംമാറ്റം ലഭിച്ച അശ്വതി അവിടെ ഇന്ന് എത്തേണ്ടതായിരുന്നു. ഡബ്ലിനിലെ ഹേയ്സിലാണ് അശ്വതി ജോലി ചെയ്തിരുന്നത്. ഇന്നലെ ഉച്ചവരെ അശ്വതി ജോലി സ്ഥലത്ത് ഉണ്ടായിരുന്നു. കാണാതായത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ഡാൽകി ബീച്ചിന് സമീപത്ത് നിന്നും അശ്വതിയുടെ ലാപ് ടോപ് അടക്കമുള്ള ബാഗ് ലഭിച്ചതായി സൂചനകളുണ്ട്.
അതിനിടയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ഗാര്‍ഡ.
ഗാര്‍ഡയുടെ നേതൃത്വത്തില്‍ ഡാല്‍ക്കി,കില്ലെനി മേഖലകളില്‍ വ്യാപകമായ തിരക്കിലാണ് നടത്തുന്നത്.സംഭവവിവരം അറിഞ്ഞെത്തിയവരും, കാണാതായ അശ്വതിയുടെ സഹപ്രവര്‍ത്തകരുമടക്കം നിരവധി മലയാളികളും സംഘത്തിലുണ്ട്.ഡബ്ലിന്‍ ചെറിവുഡ് ഏരിയായില്‍ താമസിക്കുന്ന ഡബ്ലിന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ഹേയ്സ് കണ്‍സള്‍ട്ടന്‍സിയില്‍ ഐ ടി ഉദ്യോഗസ്ഥയായ അശ്വതി രാജശേഖരനെ കാണാനില്ലെന്ന് വെളുപ്പിനെയാണ് ഗാര്‍ഡായില്‍ പരാതിപ്പെട്ടത് .ന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഗാര്‍ഡയെ അറിയിക്കാൻ ശ്രമിക്കണം . ഗാർഡ അന്വേഷണം തുടരുകയാണ്.
ഇന്നലെ കൗണ്ടി വിക്‌ലോയിലെ ബ്രേയിൽ താമസിക്കുന്ന അനീഷ് സോജൻ (35) എന്ന യുവാവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . ബ്രെയിൽ ഡാർട്ട് സ്റ്റേഷനടുത്ത് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന യുവാവായിരുന്നു അനീഷ് സോജൻ.
കഴിഞ്ഞ ദിവസങ്ങളിൽ അനീഷിനെ ഫോണിൽ ബന്ധപ്പെടാൻ നാട്ടിലുള്ള വീട്ടുകാർ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് അയർലൻഡിലുള്ള സുഹൃത്തുക്കൾ വഴി അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ ഗാർഡായിൽ വിവരമറിയിക്കുകയായിരുന്നു. ഗാർഡ എത്തി അനീഷ് താമസിച്ചിരുന്ന വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത് . അനീഷിന്റെ നിര്യാണത്തിൽ വേദനയിൽ നിൽക്കുന്ന പ്രവാസിയ്ക്ക് മറ്റൊരു ഷോക്കായിട്ടാണ് മലയാളിയായ മറ്റൊരു ഐടി ഉദ്യോഗസ്ഥയുടെ മിസ്സിംഗ് വാർത്ത എത്തിയിരിക്കുന്നത് .



