അയർലൻഡിൽ ദുരൂഹമരണങ്ങൾ കൂടുന്നു ! ബ്രേയിൽ താമസിക്കുന്ന അനീഷ് സോജനെ മരിച്ച നിലയിൽ കണ്ടെത്തി. ബക്കറ്റിലെ വെള്ളത്തിലെ മുങ്ങിമരണംപോലെ തൂങ്ങിമരണങ്ങൾ ! ദുരൂഹ മരണങ്ങളും ഗോഫണ്ട് പിരിവുകാരുടെയും ബെസ്റ്റി’മാരുടെയും നീക്കങ്ങളും അന്വോഷിക്കണമെന്നു പൊതുവികാരം.

ഡബ്ലിൻ: അയർലൻഡിൽ ദുരൂഹ മരണങ്ങളും ആത്മഹത്യകളും പെരുകുന്നു. കൗണ്ടി വിക്‌ലോയിലെ ബ്രേയിൽ താമസിക്കുന്ന അനീഷ് സോജൻ (35) എന്ന യുവാവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബ്രെയിൽ ഡാർട്ട് സ്റ്റേഷനടുത്ത് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന യുവാവായിരുന്നു അനീഷ് സോജൻ. കഴിഞ്ഞ ദിവസങ്ങളിൽ അനീഷിനെ ഫോണിൽ ബന്ധപ്പെടാൻ നാട്ടിലുള്ള വീട്ടുകാർ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് അയർലൻഡിലുള്ള സുഹൃത്തുക്കൾ വഴി അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ ഗാർഡായിൽ വിവരമറിയിക്കുകയായിരുന്നു. ഗാർഡ എത്തി അനീഷ് താമസിച്ചിരുന്ന വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത് .യാക്കോബാ സഭയിലെ അംഗം ആയിരുന്ന അനീഷിന്റെ മരണത്തിൽ മറ്റു സഹായങ്ങൾക്കായി പള്ളിക്കാർ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണു വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം ഫിംഗ്‌ളാസിൽ ‘വെറും 31 വയസും അയർലണ്ടിൽ എത്തിയിട്ട് ഒരുമാസം തികയുന്നതിനു മുമ്പേ വിവാഹിതനായ സാൻജോ സുനിൽ എന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടിരുന്നു.അതിനുമുൻപ് ലൂക്കനിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ മരണവും ദുരുഹമെന്നു പറയപ്പെട്ടിരുന്നു.

കുറച്ചുനാൾ മുൻപ് അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ താമസിച്ചു വന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യന്‍ (40) നെ ദുരൂഹമായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കില്ലാര്‍ണി നാഷനല്‍ പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. രഞ്ജുവിനെ രണ്ട് ദിവസമായി കാണാന്‍ ഇല്ലായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് പറയപ്പെട്ടത് . രഞ്ജു റോസ് കുര്യന്ന്റെ മരണം വലിയ വിവാദത്തിൽ എത്തുകയും ദുരൂഹത ആരോപിക്കപ്പെടുകയും ചെയ്തിരുന്നു . വാട്ടര്‍ഫോര്‍ഡില്‍ ആത്മഹത്യ ചെയ്തനിലയിൽ കാണപ്പെട്ട അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്‌ററ്യൻ വെറും 38 വയസുകാരൻ ആയിരുന്നു . നോർത്തേൺ അയർലണ്ടിൽ യുവാവ ആത്ഹത്യ ചെയ്തതും ദുരൂഹമാണ് .മരിക്കുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരും പുതുമോടികളും ആണ് .മലയാളി മരണങ്ങളും അവ ആത്മഹത്യകളും ദുരൂഹവും ആകുമ്പോൾ പ്രവാസി സമൂഹം വലിയ ഞെട്ടലിൽ ആണ്.

ഈ അടുത്ത കാലത്തായി തന്നെ ഈ മരണം കൂടാതെ 7 മരണങ്ങൾ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട് . ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു എന്നപോലെ മെഡിക്കൽ സയന്സിനെ പോലെയും അത്ഭുതപ്പെടുത്തുന്ന സംശയകരമായ തൂങ്ങിമരണങ്ങൾ .ഓരോ മരണത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നവരിലേക്ക് ഗോ ഫണ്ടുകളുടെ പ്രവാഹം , മരണംമൂലം നഷ്ടപ്പെട്ട വ്യക്തിയുടെ കുടുംബങ്ങൾക്ക് യാതൊരു ഗുണവും കിട്ടാത്ത പിരിവുകളും ഗോഫണ്ട് പിരിവുകാരും അവരുടെ നീക്കങ്ങളും അന്വോഷണവിധേയമാകണമെന്നും പൊതു വികാരം ഉയരുന്നുണ്ട് .

 
അയർലണ്ട് ലെക്സ്ലിപ്പിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വലിയ സംശയങ്ങൾ ഉയർത്തിയിരുന്നു .

ചില കുടുംബങ്ങളിൽ അവിഹിതം ആരോപിക്കപ്പെട്ട് വിവാദം ആകുമ്പോൾ ‘ഡിപ്പൻഡൻറ് വിസയിൽ എത്തുന്ന ”ഭർത്താക്കന്മാരുടെ IRP കാർഡുകൾ പുതുക്കാതെ പലരെയും അയർലണ്ടിൽ നിന്നും കയറ്റി വിടുന്ന ഒരുപാട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

കോർക്കിലെ കില്ലാർണി നാഷനൽ പാർക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യൻ

 

അതിനിടയിൽ വില്ലന്മാരായ ‘കുടുംബജീവിതത്തിലേക്ക് ‘ബെസ്റ്റിമാർ കടന്നു വരുന്നു എന്നും അവരുടെ അതിരുകടന്ന ‘ഇടപെടലുകൾ ചിലർക്ക് എങ്കിലും സ്വീകരിക്കാൻ കഴിയാതെ വരുന്നു എന്നും റിപ്പോർട്ടുണ്ട് . പല ഭാര്യമാരും ഭർത്താക്കന്മാരും ഇങ്ങനെ ‘ബെസ്റ്റിമാർ ‘ വില്ലന്മാരായ മാറുമ്പോൾ സഹിച്ച് കഴിയുന്നു . ചിലർ മരണത്തെ സ്വയം സ്വീകരിക്കുന്നു .അവിടെയൊക്ക ആരെയും അത്ഭുതപ്പെടുത്തുന്ന ‘ബക്കറ്റിലെ മുങ്ങിമരങ്ങൾ പോലെ തൂങ്ങി മരണങ്ങൾ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നുണ്ട് .

ചില അവിഹിതങ്ങൾ പള്ളി നേതാക്കളുടെ അടുത്ത് എത്തുന്നു .അവ തീർക്കാൻ മീഡിയേറ്റർ ആയി എത്തുന്ന വിശുദ്ധ ഗണക്കാർ ‘എല്ലാം സഹിക്കുക ക്ഷമിക്കുക ‘എന്ന സ്ഥിരം പല്ലവിയിൽ ഒതുക്കി ഒതുക്കുമ്പോൾ ”ആത്മാഭിമാനങ്ങൾ പൊതിഞ്ഞു പിടിക്കാൻ ശ്രമിക്കുമ്പോൾ ചിലരൊക്കെ ജീവിതം വലിച്ചെറിഞ്ഞു ‘വേദനയുടെ സംഘർഷങ്ങളിൽ നിന്നും വിടുതൽ കൊള്ളുകയാണ്.

 

വിവാഹേതര ലൈംഗിക സേവന ബന്ധങ്ങളും ‘ക്രിമിനൽ നിയമവ്യവസ്ഥ ലംഘിക്കുന്ന ലൈംഗിക സേവനങ്ങളും , പണത്തിന് വേണ്ടിയുള്ള വേശ്യാവൃത്തിയും , സഭ നിയമപ്രകാരം നിഷിദ്ധമായ ലൈംഗിക ഇടപാടുകൾ അറിഞ്ഞിട്ടും അവയൊക്കെ തമസ്‌തവൽക്കരിക്കുന്ന പുരോഹിതരും ചില ട്രാജഡികൾക്ക് ധാർമികമായി ഉത്തരവാദികളാണ്. വിവാഹിതരായ വ്യക്തികൾ തങ്ങളുടെ പങ്കാളിയല്ലാത്തവരുമായി നടത്തുന്ന ലൈംഗിക ബന്ധം വ്യഭിചാരം ആണെങ്കിലും, മുൻകാലങ്ങളിൽ ക്രിമിനൽ കുറ്റമായിരുന്നുവെങ്കിലും ഇപ്പോൾ പലയിടത്തും വിവാഹമോചനത്തിനുള്ള കാരണമായി മാത്രമായി കണക്കാക്കുന്നതിനാൽ അവയും സാധൂകരിക്കപ്പെടുകയാണ് . സഭ നേതാക്കളുടെയും കരസ്ഥമാറ്റിക്ക് ധ്യാനങ്ങളുടേയും അതിരുവിട്ട ഇടപെടലുകലുകളും സപ്രഷനുകളും ചിലപ്പോഴൊക്കെ ആത്മഹത്യയിലേക്ക് നയിക്കുന്നു എന്നതാണ് ഡബ്ലിനിലെ അടുത്ത കാലത്തെ ചില മരണങ്ങൾ നൽകുന്ന സൂചനകൾ.

Warning :ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.മരണമല്ല ജീവിതമാണ് ഹീറോയിസം

Top