ഗൾഫിൽ ഇന്ന് മാത്രം മരിച്ചത് ഏഴ് മലയാളികള്‍! കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം153 ആയി ഉയർന്നു.

സൗദി: പ്രവാസി മലയാളികളെ വലിയ ആശങ്കയിലാക്കി കൊണ്ട് ഗൾഫിൽ കോറോണ രോഗത്താൽ മരണം കൂടുന്നു . കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മാത്രം മരിച്ചത് ഏഴ് മലയാളികള്‍ ആണ് . കണ്ണൂര്‍ സ്വദേശി മൂപ്പന്‍ മമ്മൂട്ടി (69), തൃശൂര്‍ സ്വദേശി മോഹനന്‍(58), അഞ്ചല്‍ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍ (52), മൊയ്തീന്‍കുട്ടി (52), പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ്, പത്തനംതിട്ട സ്വദേശി പവിത്രന്‍ ദാമോദരന്‍ (52) എന്നിവരാണ് മരിച്ചത്.

കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി കുവൈറ്റിലാണ് മരിച്ചത്. തൃശൂര്‍ ചാവക്കാട് സ്വദേശി മോഹനന്‍ ഖത്തറിലും രോഗം ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് ഒമാനിലാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍, മൊയ്തീന്‍കുട്ടിഎന്നിവര്‍ അബുദാബിയില്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ് അല്‍ഐനില്‍ മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടില്‍ പവിത്രന്‍ ദാമോദരന്‍ കുവൈത്തില്‍ ആണ് മരിച്ചത്.

ശനിയാഴ്ച കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. പത്തനംതിട്ട തച്ചനാലിൽ തോമസ് ടി.തോമസ് (ഷിബു 53) ആണ് ദുബായിൽ മരിച്ചത്. ദുബായിൽ തന്നെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ബീന. മക്കൾ: ഷിബിൽ, ഷിബിൻ, സ്നേഹ.

വടകര ലോകനാർകാവിൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പത്മനാഭൻ (48) കുവൈത്തില്‍ മരിച്ചു. മിഷ്‌റഫ് ഫീൽഡ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുവൈത്തിൽ സലൂൺ നടത്തിപ്പുകാരനായ അജയൻ ബാലുശേരിയിലാണ് താമസം.

 

Top