കെന്റര്‍ ലൈവ് 2015 ഒക്ടോബര്‍ നാലിന് ഹൂസ്റ്റണ്‍

ഹൂസ്റ്റണ്‍: ആത്മീയാനുഭവം പകരുന്ന ശ്രവണ സുന്ദരഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ ലോകത്തെ മധുരഗായകന്‍ കെസ്റ്ററും സംഘവും ഹൂസ്റ്റണിലുമെത്തുന്നു. ഹൂസ്റ്റണിലെ സംഗീത പ്രേമികള്‍ക്കായി കെസ്റ്റര്‍ ലൈവ് 2015 സംഘടിപ്പിക്കുന്നത് എംഎം എന്റര്‍ടെയിന്‍മെന്റിന്റെയും റെഡീമര്‍ കിംഗ്ഡത്തിന്റെയും നേതൃത്വത്തിലാണ്.
ഒക്ടോബര്‍ നാലിനു ഞായറാഴ്ച വൈകിട്ട് ആറിനു സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ സെന്ററില്‍ വച്ച് നടക്കുന്ന ഈ അപൂര്‍വ സംഗീത നിശയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു. ആദ്യമായി അമേരിക്കല്‍ സന്ദര്‍ശനത്തിനെത്തുന്ന കെസ്റ്റര്‍ എന്ന ക്രീസ്തീയ ഗാനഗന്ധര്‍വന്‍ മലയാളി ക്രൈസ്തവ മനസുകളില്‍ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്.
അദ്ദേഹത്തോടൊപ്പം പ്രശസ്ത ഗായകരായ ബിനോയ് ചാക്കോയും, സിസിലി എബ്രഹാമും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രായോടൊപ്പം അണി നിരക്കും.
ടിക്കറ്റുകള്‍ www.redeemerkingdom.com നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു റോയി ജോര്‍ജ് – 8326425607, ജോസഫ് വര്‍ഗീസ് – 832 605 6715, ഫിന്നി രാജു – 832 646 9078. റെനി ദാനിയേല്‍ – 281 912 5319.

Top