കുവൈറ്റ് കെ. കെ. ബി. സ്പോർട്സ് ക്ലബ്ബിന് നവ നേതൃത്വം..

കുവൈറ്റ് സിറ്റി: കെ. കെ. ബി. സ്പോർട്സ് ക്ലബ്ബിന് നവ നേതൃത്വം.കെ. കെ. ബി. സ്പോർട്സ് ക്ലബിനെ 2019 – ൽ നയിക്കുവാൻ കരുത്തുറ്റ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.കെ.ബി. യുടെ വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുത്തത്..

കെ.കെ.ബി. സ്പോർട്സ് ക്ലബ് ഇന്ന് കുവൈറ്റിൽ വടംവലി രംഗത്തു മുൻനിരയിൽ നിൽക്കുന്ന ഒരു സ്പോർട്സ് ക്ലബാണ്. കഴിഞ്ഞ വർഷങ്ങളിൽ കുവൈറ്റിലും വിദേശ രാജ്യങ്ങളിലും നടന്ന മത്സരങ്ങളിൽ മികച്ച പ്രേകടനം കാഴ്ച വയ്ക്കാൻ സാധിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്.kkb1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018-ല് കെ..കെ.ബി. കുവൈറ്റിൽ സംഘടിപ്പിച്ച വടംവലി ടൂർണമെന്റ് കുവൈറ്റിലെ വടംവലി രംഗത്തു പുതിയൊരു കാൽവെപ്പായി മാറി. പല പല പ്രെതിസന്ധികൾ ഉണ്ടായിരുന്നിട്ടു പോലും കെ.കെ.ബി. യിലെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇ പ്രെധമ ടൂർണമെന്റ് വിജയകരമായി തീർക്കാൻ കഴിഞ്ഞു എന്നുള്ളത് ശ്രദ്ധേയമാണ്.

ഇനിയുള്ള വർഷങ്ങളിലും മികച്ച രീതിയുള്ള മത്സരങ്ങൾ നടത്തുവാനും അതുപോലെ തന്നെ കെ.കെ.ബി. ടീമിനെ ഉയരങ്ങളിൽ എത്തിക്കുവാനും പരിശ്രമിക്കുമെന്നു ബിനോ ജോർജിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികൾ പ്രേത്യാശ പ്രെകടിപ്പിച്ചു”.

Top