കേരളത്തിലെ ഇടതു മുന്നണിയുടെയും തോമസ് കെ തോമാസിന്റേയും വിജയത്തിൽ ഒ എൻ സി പി കുവൈറ്റിന്റെ ആഹ്ലാദം

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും എൻ സി പി യുടെ സ്ഥാനാർത്ഥികളായി മത്സരിച്ച ഒ എൻ സി പി കുവൈറ്റ് രക്ഷാധികാരിയായ തോമസ് കെ തോമസിന്റേയും, എ കെ ശശീന്ദ്രന്റേയും, മറ്റു ഇടതു സ്ഥാനാർത്ഥികളുടേയും വിജയാഹ്ലാദത്തിൽ കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒ എൻ സി പി കുവൈറ്റ് കമ്മിറ്റിയും കേക്ക് മുറിച്ച് ആഹ്ലാദത്തിൽ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. ഒ എൻ സി പി കുവൈറ്റ് ട്രഷറർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

നിയുക്ത എം എൽ എ തോമസ് കെ തോമസിന്റെ സഹോദരൻ ജോൺ തോമസ് കളത്തിപറമ്പിൽ, യുണൈറ്റഡ് സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ് എന്നിവർ ആശംസകൾ നേർന്നു. അനന്തകൃഷ്ണൻ കൈനകരി, ടോണി മാത്യു, സജി ജോൺ ജേക്കബ് എന്നിവരും ഒ എൻ സി പി അംഗങ്ങളും പങ്കെടുത്തു.

Top