ഡബ്ലിൻ : എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പ്രസിഡന്റായിരിക്കുമെന്ന് നിയുക്ത പ്രസിഡന്റ് കാതറിൻ കോണോളി പറഞ്ഞു . നമുക്ക് ഒരുമിച്ച് “ഒരു പുതിയ അയ്ൻർലന്റിനെ രൂപപ്പെടുത്താൻ കഴിയുമെന്ന് ഡബ്ലിൻ കാസിലിൽ നടത്തിയ പ്രസംഗത്തിൽ നിയുക്ത പ്രെസിഡെന്റ്റ് ഐറിഷ് ജനതയോട് പറഞ്ഞു.ഇന്ന്വൈലെ കുന്നേരം അയർലണ്ടിന്റെ അടുത്ത പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ട ശ്രീമതി കോണോളിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും അഭിനന്ദന സന്ദേശങ്ങൾ ഒഴുകിയെത്തി.
മത്സരത്തിൽ തന്റെ എതിരാളിയായ ഫൈൻ ഗേലിന്റെ ഹീതർ ഹംഫ്രീസിനെക്കാൾ വളരെ മുന്നിലായി, 63% വോട്ടുകൾ അവർ നേടിയാണ് വിജയിച്ചത് .തന്നെ പിന്തുണച്ച പാർട്ടി നേതാക്കൾക്കും, ടിഡിമാർക്കും, സെനറ്റർമാർക്കും, തനിക്ക് വോട്ട് ചെയ്തവർക്കും, അല്ലാത്തവർക്കും ശ്രീമതി കോണോളി നന്ദി പറഞ്ഞു.
ഞാൻ കേൾക്കുകയും ചിന്തിക്കുകയും ആവശ്യമുള്ളപ്പോൾ സംസാരിക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റായിരിക്കും. “ഞാൻ സമാധാനത്തിനായുള്ള ശബ്ദമായിരിക്കും, നമ്മുടെ നിഷ്പക്ഷതയുടെ നയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ശബ്ദമായിരിക്കും, കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന അസ്തിത്വ ഭീഷണിയെ വ്യക്തമാക്കുന്ന ഒരു ശബ്ദമായിരിക്കും, രാജ്യത്തിന്റെ നീളത്തിലും പരപ്പിലും നടക്കുന്ന മഹത്തായ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന ഒരു ശബ്ദമായിരിക്കും എന്നും നിയുക്ത പ്രസിഡന്റ കാതറിൻ കൊണോലി പറഞ്ഞു




