ദോഹ: പ്രവാസ ലോകത്ത് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സൈബര്‍ പ്രചാരണ ചൂട്. വിവിധ മുന്നണികളെയും പാര്‍ട്ടികളെയും പിന്തുണച്ചാണ് വാട്ട്‌സ് ആപ്, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം ശക്‌തമായത്. പ്രാദേശികമായി ഏറെ വീറും വാശിയുമുള്ള തെരഞ്ഞെടുപ്പായതിനാല്‍ വാട്ട്‌സ് ആപ് ഗ്രൂപ്പുകളിലും മറ്റും ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്. പരമ്പരാഗത മുന്നണികള്‍ക്ക് പുറമെ പ്രദേശിക തലത്തില്‍ രൂപപ്പെട്ട മുന്നണികളുടെ ധാര്‍മികത മുതല്‍ സ്‌ഥാനാര്‍ത്ഥിയുടെ വ്യക്‌തിത്വം വരെ ചര്‍ച്ച ചെയ്യപ്പെടുന്നു.
പഴയ കാലത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ബാച്ചിലര്‍ റൂമുകളില്‍ ഒതുങ്ങിയിരുന്നുവെങ്കില്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ മുറികളിലെ ബഹളങ്ങളൊതുങ്ങി, മൊബൈല്‍ ഫോണിലേക്ക് വ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കണ്‍വെന്‍ഷനുകളും പൊതുയോഗങ്ങളും വിവിധ പ്രവാസി സംഘടകള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്‌ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ തെരഞ്ഞെടുപ്പ് കണ്‍വെഷനുകള്‍ പ്രവാസ ലോകത്തും ചേരുന്നുണ്ട്.നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അത്ര കണ്ട് ചൂട് പിടിച്ചിട്ടില്‌ളെങ്കിലും നാട്ടിലെ തെരഞ്ഞെടുപ്പിന്റെ ഉഷിരും ചൂടും കൊണ്ടാടുന്നത് പ്രവാസികളാണ്.
ഓഫീസ് സമയങ്ങള്‍ക്ക് ശേഷം ധാരാളം ഒഴിവ് സമയങ്ങളുളള പ്രവാസിയുടെ ഇനിയുളള രണ്ടാഴ്‌ചകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും പ്രചാരണങ്ങളിലുമായിരിക്കും. മുഴുവന്‍ ഒഴിവ് സമയവും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി സോഷ്യല്‍ മീഡികളില്‍ ചെലവഴിക്കുന്ന പ്രവാസിക്ക് ഈ തെരഞ്ഞെടുപ്പിലും വോട്ടവകാശം ഇല്ലെന്നതാണ് വൈരുദ്ധ്യം.