പാര്‍വ്വതിയുടെ OMKVക്ക് ജൂഡിന്റെ മറുപടി; സോഷ്യല്‍ മീഡിയയില്‍ മല്ലൂസ് രണ്ട് ചേരി

രാജ്യാന്തര ചലച്ചിത്ര വേദിയില്‍ മമ്മൂട്ടി കസബ വിമര്‍ശനത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയിയില്‍ താരത്തിന്റെ ആരാധകരുടെ വ്യക്തി അധിക്ഷേപം നേരിടുകയാണ് പാര്‍വ്വതി. പാര്‍വ്വതിക്കൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വലിയോരു നിര രംഗത്തുണ്ട്. തുടര്‍ന്ന് കസബയെയും മമ്മൂുട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെയും ചൂണ്ടിക്കാട്ടിയ പാര്‍വ്വതിയെ എതിര്‍ത്ത് സിനിമക്കാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ തലവെച്ച് പുലിവാല് പിടിച്ചത് സംവിധായകന്‍ ജൂഡ് ആന്റണിയാണ്.

കുരങ്ങിനോട് പാര്‍വ്വതിയെ ഉപമിച്ച ജൂഡ് ആന്റണി അതിരൂക്ഷമായാണ് പാര്‍വ്വതിയെ കളിയാക്കിയത്. ജൂഡിന്റെ പരാമര്‍ശത്തില്‍ ശക്തമായ വാഗ്വാദങ്ങള്‍ നടക്കുമ്പോഴാണ് ജൂഡിന് ചുട്ടമറുപടിയുമായി പാര്‍വ്വതി തന്നെ രംഗത്ത് എത്തിയത്. വിരല്‍ ചൂണ്ടി, OMKV (ഓട് മലരെ കണ്ടംവഴി) എന്ന ട്രോള്‍ വാക്കുകള്‍ എമ്പ്രോയിഡറി ചെയ്ത ഒരു ചിത്രമാണ് പാര്‍വതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും എന്ന കുറിപ്പോടെയും ഫെമിനിച്ചി സ്പീക്കിങ് എന്ന ടാഗോടുകൂടിയാണ് പാര്‍വതി ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി കൊളുത്തിവിട്ട കസബ വിവാദം ഒരു അന്തവും കുന്തവുമില്ലാതെ മുന്നോട്ട് പോവുകയാണ്. ചേരി തിരിഞ്ഞ് സിനിമാക്കാര്‍ തന്നെ തമ്മില്‍ ചെളിവാരിയെറിയുന്നത് തുടരുകയാണ്. കസബയെയും മമ്മൂുട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെയും ചൂണ്ടിക്കാട്ടിയ പാര്‍വ്വതിയെ എതിര്‍ത്ത് സിനിമക്കാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ തലവെച്ച് പുലിവാല് പിടിച്ചത് സംവിധായകന്‍ ജൂഡ് ആന്റണിയാണ്.

jude

കുരങ്ങിനോട് പാര്‍വ്വതിയെ ഉപമിച്ച ജൂഡ് ആന്റണി അതിരൂക്ഷമായാണ് പാര്‍വ്വതിയെ കളിയാക്കിയത്. ജൂഡിന്റെ പരാമര്‍ശത്തില്‍ ശക്തമായ വാഗ്വാദങ്ങള്‍ നടക്കുമ്പോഴാണ് ജൂഡിന് ചുട്ടമറുപടിയുമായി പാര്‍വ്വതി തന്നെ രംഗത്ത് എത്തിയത്. വിരല്‍ ചൂണ്ടി, ഛങഗഢ (ഓട് മലരെ കണ്ടംവഴി) എന്ന ട്രോള്‍ വാക്കുകള്‍ എമ്പ്രോയിഡറി ചെയ്ത ഒരു ചിത്രമാണ് പാര്‍വതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും എന്ന കുറിപ്പോടെയും ഫെമിനിച്ചി സ്പീക്കിങ് എന്ന ടാഗോടുകൂടിയാണ് പാര്‍വതി ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

Top