ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലൂക്കന്‍ മലയാളി ക്ലബിന്റെ ജനറല്‍ ബോഡി യോഗം പ്രഡിഡന്റ് റെജി കുര്യന്റെ അധ്യക്ഷതയില്‍ കൂടി. സെക്രട്ടറി രാജു കുന്നക്കാട്ട് റിപ്പോര്‍ട്ടും ട്രഷറര്‍ റോയി പേരയില്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബിജു ജോസഫ് ഇടക്കുന്നത്തിനേയും, സെക്രട്ടറിയായി രാജന്‍ തര്യന്‍ പൈനാടത്തിനേയും,ട്രഷറര്‍ ആയി ഷൈബു ജോസഫ് കട്ടിക്കാട്ടിനേയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി സന്തോഷ് കുരുവിളയും, ജോയിന്റ് സെക്രട്ടറിയായി മഞ്ജു റിന്റോയും, പി ആര്‍ ഒ ആയി റോയി പേരയിലും തിരഞ്ഞെടുക്കപ്പെട്ടു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റെജി കുര്യന്‍, രാജു കുന്നക്കാട്ട്, റോയി കുഞ്ചെലക്കാട്ട്, ജയന്‍ തോമസ്, തോമസ് കളത്തില്‍പറമ്പില്‍, ബിനോയി കുടിയിരിക്കല്‍,ഉദയ് നൂറനാട് ,സീജോ കാച്ചപ്പള്ളി,സിറില്‍ തെങ്ങുംപള്ളില്‍, സെബാസ്റ്റ്യന്‍ കുന്നുംപുറം,റോയി അഗസ്‌ററിന്‍, ഇമ്മാനുവേല്‍ തെങ്ങുംപള്ളില്‍, ഡിക്‌സണ്‍ പോള്‍,ബിനോയ് അഞ്ചല്‍, ജോണ്‍സണ്‍ ചക്കാലക്കല്‍, ഡൊമിനിക് സാവിയോ, പ്രിന്‍സ് അങ്കമാലി, രാമന്‍ നമ്പൂതിരി, ബെന്നി ജോസ് ,തമ്പി മത്തായി, ഷോജി തോമസ്, രാജി ഡൊമിനിക്, ലീന ജയന്‍, സ്മിനി ബിജു എന്നിവരേയും തിരഞ്ഞെടുത്തു.