ബ്രിട്ടനില്‍ നഴ്‌സായെത്തിയ മലയാളി ഇനി പൗരോഹിത്യത്തിന്റെ പാതയില്‍; തിരുപ്പട്ടത്തിന്റെ ചടങ്ങുകള്‍ പീറ്റര്‍ബറോയിലെ കത്തീഡ്രല്‍ പള്ളിയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ നഴ്‌സായെത്തിയ മലയാളി ഇനി പൗരോഹിത്യത്തിന്റെ പാതയില്‍. രണ്ടു പതിറ്റാണ്ടോളമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഡീക്കന്‍ ഷിലോ വര്‍ഗീസ് കുന്നുംപുറത്താണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വൈദികനായി അഭിഷിക്തനാകുന്നത്. നാളെ പീറ്റര്‍ബറോയിലെ കത്തീഡ്രല്‍ പള്ളിയിലാണ് തിരുപ്പട്ടത്തിന്റെ ചടങ്ങുകള്‍. പീറ്റര്‍ബറോ മേയര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാധിതികള്‍ പങ്കെടുക്കുന്ന ചടങ്ങിന് സാക്ഷികളാകാന്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിശ്വാസസമുഹവും സുഹൃത്തുക്കളും ബന്ധുക്കളും പീറ്റര്‍ബറോയിലെത്തും.

പത്തനംതിട്ട ജില്ലയിലെ വാളക്കുഴി സ്വദേശിയാണ് ഡീക്കന്‍ ഷിലോ വര്‍ഗീസ്. വര്‍ഗിസ് ഫിലിപ്പ് കുന്നുംപുറത്തിന്റെയും ലിസി വര്‍ഗീസിന്റെയും മൂത്ത മകനാണ്. ഭാര്യ- ബിന്‍സി, എയ്ഞ്ചല്‍, ജുവല്‍ എന്നിവര്‍ മക്കളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top