അഞ്ചാം നിലയില്‍ നിന്നും വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു; പഠിക്കുന്ന കോളെജിന്റെ മുകളില്‍ നിന്നാണ് വീണത്

ഡബ്ലിന്‍: സൈപ്രസില്‍ ബി.ഡി.എസ് മെഡിസിന്‍ കോഴ്‌സിന് പഠിച്ചു കൊണ്ടിരുന്ന മലയാളി വിദ്യാര്‍ത്ഥിനി ബില്‍ഡിംഗിന്റെ അഞ്ചാം നിലയില്‍ നിന്നും വീണ് മരിച്ചു.

ഡബ്ലിന്‍ റഹീനിയിലെ പാലാ കൊഴുവനാല്‍ മലയിരുത്തി സ്വദേശി കിഴക്കേക്കുറ്റ് ജോയി തോമസിന്റെ മകള്‍ ജെറില്‍ ജോയി(23 ) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയുടെയാണ് അപകടം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് മേലേക്കാണ് ജെറില്‍ ജോയി വീണത്. അപ്പോള്‍ തന്നെ മരണം സംഭവിച്ചതായിയാണ് പ്രാഥമിക വിവരം. തുര്‍ക്കി സൈപ്രസ് അതിര്‍ത്തിയിലാണ് സംഭവം.

മരണവിവരമറിഞ്ഞു മാതാപിതാക്കള്‍ അങ്ങോട്ടേയ്ക്ക് പോകാനുള്ള തയാറെടുപ്പിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയും ഡബ്ലിനിലെ മാതാപിതാക്കളെ ജെറില്‍ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു.

Top