മെന്റ് മാത്ത് ഒളിംപ്യാട് ഒക്ടോബറില്‍ മൂന്നിനു ഡള്ളസില്‍

റിച്ചാര്‍ഡ്‌സണ്‍: മലയാളി എന്‍ജീനിയറേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (meant) മാത്തമാറ്റിക്‌സില്‍ താല്പര്യമുളഅള വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മാത്ത്‌സ് ഒളിംപ്യാംഡ് എന്ന പരിപാടി സംഘടിപ്പിക്കുന്നു. 2015 – 2016 അധ്യയന വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള അര്‍ഹതയുള്ളത്. പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഒക്ടോബര്‍ മൂന്നിനു രാവിലെ പത്തു മുതല്‍ പന്ത്രണ്ടു വരെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലാണ് മത്സരത്തിനുള്ള വേദി ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്കു പ്രത്യേക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.

Top