ഫ്ലോറിഡ : അമേരിക്കയിൽ മെറിൻ ജോയി എന്ന മലയാളി നേഴ്‌സിനെ കുത്തിക്കൊന്ന ഭർത്താവിനെതീരെ ശക്തമായ നടപടികളുമായി പോലീസ് . നെവിന്റെ കൊടും ക്രൂരതയിൽ പഴുതുകളടച്ച് തെളിവു ശേഖരണത്തിനാണ് അമേരിക്കൻ പൊലീസ് ശ്രമിക്കുന്നത് .മെറിൻ ജോയി മരണ മൊഴി നൽകിയത് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമോൾ ആയിരുന്നു . ഭാര്യയുടെ ശമ്പളം മൊത്താൻ വിഴുങ്ങാൻ സമ്മതിക്കാത്തത് കുടുംബ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടു.എന്നാൽ ഭാര്യ ചതിച്ചു എന്നാണു നിവിൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത് .
മെറിന്റെ ഭർത്താവ് നിവിൻ എന്ന ഫിലിപ്പ് മാത്യുവാണ് മെറിനെ ക്രൂരമായി കൊന്നത്. ഫിലിപ്പ് മാത്യുവിന്റെ സുഹത്ത് ഫിലിപ്പിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. മെറിനെ കാണാൻ പോകുന്നതിന് മുമ്പ് ഭർത്താവ് ഫിലിപ്പ് മാത്യു സുഹൃത്തുക്കളോട് വിളിച്ച് പറഞ്ഞതിങ്ങനെയായിരുന്നു. എല്ലാം സംസാരിച്ച് തീർക്കണം, ഇനി ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു. എന്നാൽ ഫിലിപ്പ് മെറിനെ എന്തിന് കൊന്നുവെന്നോ എന്തായിരുന്നു പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്നോ അവർക്ക് അറിയില്ല. ഈ കൊലപാതകത്തിന്റെ വാർത്ത അവരും ഞെട്ടലോടെയാണ് കേട്ടത്.
ഫ്‌ളോറിഡയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവില്‍ നിന്നും അകന്ന് മെറിന്‍ മടങ്ങുന്നതിന് മുമ്പ് തന്നെ നെവിന്‍ അമേരിക്കയിലേക്ക് പോയിരുന്നു. നെവിനും കുടുംബാഗങ്ങളും കുഞ്ഞിനെ ആവശ്യപ്പെട്ട് മോനിപ്പളളിയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ മെറിന്‍ കോടതിയെ സമീപിച്ചത്. ജന്മദിനത്തിന്റെ തലേന്നായിരുന്നു മെറിന്റെ ജീവിതം ഭര്‍ത്താവിന്റെ കത്തിമുനയില്‍ അവസാനിച്ചത്. ഇന്ന് ഇരുപത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കാന്‍ മെറിന്‍ സഹപ്രവര്‍ത്തകരെയും ബന്ധുക്കളെയും ക്ഷണിച്ചിരുന്നതാണ്. എല്ലാ ദിവസവും മെറിന് ഓണ്‍ലൈനിലൂടെ നാട്ടിലെ മാതാപിതാക്കളെയും മകള്‍ നോറയെയും വിളിക്കുമായിരുന്നു. ദുരന്തത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പും മകള്‍ നോറയെ മെറിന്‍ കൊഞ്ചിച്ചിരുന്നു.
മകളെ ലാളിക്കുവാന്‍ കഴിയാത്തതില്‍ മെറിന്‍ ദുഖിതയായിരുന്നുവെന്ന് അമ്മ മേഴ്‌സി പറഞ്ഞു. കുഞ്ഞു നോറ കളിയും ചിരിയുമായി വീട്ടില്‍ ഓടി നടക്കുകയാണ്. നോറയെ ഏല്‍പിച്ച് മടങ്ങിയ മകളെ കാത്തിരിക്കുകയായിരുന്ന ജോയിയെയും മേഴ്‌സിയേയും തേടിയെത്തിയത് മകളുടെ മരണ വിവരമായിരുന്നു. പിറവം സ്വദേശിയാണ് ജോയിയെങ്കിലും വര്‍ഷങ്ങളായി അമ്മയുടെ മോനിപ്പളളിയിലെ ഊരാളി വീട്ടിലാണ് താമസം.
കുടുംബാംഗങ്ങളെല്ലാവരും അമേരിക്കയിലായതോടെ വ്യദ്ധ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും കുടുംബവീടിന്റെ ചുമതല നിര്‍വഹിക്കുന്നതിനുമാണ് ജോയിയും കുടുംബവും മോനിപ്പളളിയിലെത്തിയത്. രണ്ട് പെണ്‍മക്കളാണ് ജോയിക്കുളളത്. തമിഴ്‌നാട് തൂത്തുക്കുടിയില്‍ ബി.എസ്‌സി. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് മെറീന്റെ ഏക സഹോദരി മീര. കുടുംബകലഹം രൂക്ഷമായതോടെ കുഞ്ഞിനെ മോനിപ്പളളിയിലെ വീട്ടിലേല്‍പിച്ചശേഷം മെറിന്‍ ഒറ്റയ്ക്കാണ് അമേരിക്കയിലേക്ക് മടങ്ങിയത്.
ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് മിനിറ്റുകള്‍ക്കുള്ളിലാണ് മെറിന്‍ ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. അടുത്ത മാസം പതിനഞ്ചിന് കുടുംബാഗങ്ങള്‍ താമസിക്കുന്ന അമേരിക്കയിലെ താമ്പയിലേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു മെറിന്‍. നെവിനുമായി അകന്നുകഴിഞ്ഞിരുന്ന മെറിന്‍ അമേരിക്കയിലെ മലയാളി കുടുംബത്തിനൊപ്പമായിരുന്നു താമസം.
മെറിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ പിതാവ് ജോയിയും ബന്ധുക്കളും ചങ്ങനാശേരിയിലെ ഇവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴും നെവിന്‍ ആയുധമുപയോഗിച്ചു ഭീഷണി മുഴക്കി. മകളെയും കുഞ്ഞിനെയും കാണാന്‍ പോലും അനുവദിച്ചില്ല. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ഒത്തുതീര്‍പ്പ് ആക്കിയെങ്കിലും മെറിനും കുഞ്ഞും പിന്നീട് മോനിപ്പളളിയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 2019 ഡിസംബര്‍ 19 നാണ് നെവിനൊപ്പം മെറിനും കുഞ്ഞും നാട്ടിലെത്തിയത്. അന്നുതന്നെ മെറിനേയും മകളെയും നെവിന്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞായിരുന്നു ജോയിയും മറ്റുള്ളവരും ചങ്ങനാശ്ശേരിയില്‍ എത്തിയത്.
നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ നിരവധി തവണ പോലീസിനെ സമീപിക്കേണ്ടതായി വന്നിരുന്നു മെറിന്. ചങ്ങനാശേരി പോലീസില്‍ നെവിനെതിരേ പരാതി നല്‍കിയ മെറീന്‍ അമേരിക്കയിലും നിരവധി തവണയാണ് പോലീസിനെ സമീപിച്ചിട്ടുണ്ട്. 2016 ജൂെലെ 30-ന് വിവാഹം കഴിഞ്ഞ് അമേരിക്കയിലെത്തിയതോടെ കുടുംബ കലഹം പതിവായിരുന്നതായി മെറിന്റെ മാതാപിതാക്കള്‍ പറഞ്ഞു. മെറിന്റെ കുടുംബാഗങ്ങളെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ അനുവാദമില്ലായിരുന്നു.മെറിന്റെ മാതാവ് മേഴ്‌സി പ്രസവ ശുശ്രൂയ്ക്കായി അമേരിക്കയില്‍ എത്തിയിരുന്നു. തന്റെ മുമ്പില്‍ വച്ചുപോലും മെറിനെ നെവിന്‍ മര്‍ദിച്ചിരുന്നതായി മേഴ്‌സി പറഞ്ഞു. മെറിനു നേരേ നെവിന്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്നെന്നും ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിയും യാത്രക്കിടയിലും വഴക്കുണ്ടാക്കുക പതിവായിരുന്നെന്നും മെറിന്റെ പിതാവ് ജോയി പറഞ്ഞു. നിലവില്‍ ജോലി ചെയ്തിരുന്ന കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും നെവിന്റെ ഭീഷണി മൂലമാണ്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ജോയിയുടെ കുടുംബാംഗങ്ങള്‍ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്.