മെറിന്‍ അനുഭവിച്ചത് നിരന്തര പീഡനം!.മൃതദേഹം അടുത്താഴ്ച കൊണ്ടുവരും”.വിവാഹം കഴിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ് ജോലിയും വന്‍ ശമ്പളവും ഉണ്ടെന്ന കള്ളത്തിന്റെ പുറത്ത് ! സ്ഥിരമായി ജോലിയില്ലാതെ വന്നതോടെ അപകര്‍ഷതാ ബോധം കൂടിവന്നു .

ഫ്ലോറിഡ :അമേരിക്കയില്‍ മലയാളി നേഴ്‌സ് മെറിൻ ജോയിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു . മോനിപ്പള്ളി മരങ്ങാട്ടില്‍ മെറിന്‍ ജോയിയുടെ ( 28) മൃതദേഹം അടുത്ത ആഴ്ച നാട്ടിലെത്തിക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍ അമേരിക്കയിലെ എംബസിയുമായി ബന്ധപ്പെട്ട ശേഷം ഇന്നലെ രാവിലെ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. മുരളീധരന്‍ ഇന്നലെ മോനിപ്പള്ളിയിലെ വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്തു.

അതേസമയം മെറിൻ നഴ്സായി ജോലിചെയ്ത ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയില്‍ ഞായറാഴ്ച മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ന്യൂയോര്‍ക്കിലും അവിടെനിന്നു നാട്ടിലേക്കും കൊണ്ടുവരാനാണ് പരിപാടി. കോവിഡ് പരിശോധനാഫലം നെഗറ്റീവാതോടെയാണ് നാട്ടിലേക്ക് കൊണ്ടുവരാനുളള നടപടി തുടങ്ങിയത്. അമേരിക്കയില്‍ തന്നെ സംസ്‌കരിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടെന്ന് കള്ളം പറഞ്ഞാണ് നെവിന്‍ മെറിനെ വിവാഹം ചെയ്തത്.സ്ഥിരമായി ജോലി ഇല്ലാത്തതിനെത്തുടര്‍ന്ന് നെവിനെ അപകര്‍ഷതാബോധം പിടികൂടി. അമേരിക്കയിലെ മലയാളി കുടുംബങ്ങളുടെ ഒത്തുകൂടലില്‍ നിന്നും നെവിന്‍ വിട്ടുനില്‍ക്കാന്‍ കാരണവും ഇതായിരുന്നു.

പഠനത്തില്‍ സമര്‍ത്ഥയായിരുന്ന മെറിന്‍ ബംഗളുരു സെന്റ് ജോണ്‍സില്‍നിന്ന് ബി.എസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയശേഷം ഐ.എല്‍.ടി.എസ് ആദ്യ പരീക്ഷയില്‍തന്നെ ഉയര്‍ന്ന പോയിന്റോടെ പാസായി. തുടര്‍ന്ന് സ്റ്റുഡന്റ്സ് വിസയില്‍ കാനഡയ്ക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടെയാണു നെവിനുമായുളള വിവാഹം നടന്നത്.ഹോട്ടല്‍ മാനേജ്മെന്റ് ബിരുദമുണ്ടെന്നും ചിക്കാഗോയില്‍ ഗ്യാസ് സ്റ്റേഷനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയെന്നുമാണു വിവാഹസമയത്തു പറഞ്ഞിരുന്നത്.

എന്നാല്‍ ചെറിയ ശമ്പളമാണു നെവിന് ലഭിച്ചിരുന്നത്. ഇതോടെ ചിക്കാഗോയിലെ ജോലി ഉപേക്ഷിച്ച് മെറിന്റെ ബന്ധുവിന്റെ ഉടമസഥതയിലുളള ഗ്യാസ് സ്റ്റേഷനില്‍ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു.മെറിനുമായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ ഈ ജോലി ഉപേക്ഷിച്ചു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ നെവിനും മെറിനും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കിലും സ്ഥിരമായി ജോലി ഇല്ലാതെ വന്നത് നെവിനെ അസ്വസ്ഥനാക്കിയിരുന്നതായി മെറിന്റെ ബന്ധുക്കള്‍ പറഞ്ഞു.

മെറിന്റെ സഹപ്രവര്‍ത്തകരായ മലയാളി നഴ്‌സുമാരുടെ കുടുംബങ്ങളുടെ കൂടിച്ചേരലുകളില്‍ നിന്ന് എന്നും വിട്ടു നിന്ന നെവിന്‍ ആദ്യമൊക്കെ മെറിന് പോകാന്‍ അനുവാദം നല്‍കുമായിരുന്നെങ്കിലും പിന്നീട് അത് വിലക്ക്. നെവിന്റെ ശാരീരികാക്രമണം കൂടിവന്നതോടെ ഇരുവരും കൂടുതല്‍ അകന്നു.

മെറിനെ കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് സ്വയം കുത്തി മരിക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് നെവിനെ പിടികൂടുന്നത്.ഭര്‍ത്താവാണ് അക്രമിച്ചതെന്ന് മെറിന്‍ മരണമൊഴി നല്‍കിയിരുന്നു. അക്രമത്തിന് പിന്നാലെ പോലീസെത്തി മെറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ മെറിനെ ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയായില്‍വെച്ചാണ് ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി നെവിന്‍ എന്ന ഫിലിപ്പ് മാത്യു (34) കാറിന് മറഞ്ഞിരുന്ന് കുത്തിയത്. 17 കുത്തേറ്റു. തുടര്‍ന്ന് ഫിലിപ്പ് സ്വന്തം വാഹനം രണ്ട് തവണ മെറിന്റെ ശരീരത്തുകൂടി ഓടിച്ചുകയറ്റുകയും ചെയ്തു. കൊലപാതകത്തിന് ശേഷം ഹോട്ടല്‍ മുറിയില്‍ എത്തി കൈ മുറിച്ചുകിടന്ന ഫിലിപ്പിനെ പോലീസ് പിടികൂടിയിരുന്നു. ജീവപര്യന്തം തടവ് കിട്ടാവുന്ന ശിക്ഷയാണ് ഫിലിപ്പിന്റെ പേരില്‍ പോലീസ് ചേര്‍ത്തിരിക്കുന്നത് എന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയിരിക്കുന്ന വിവരം. ഇതിനിടെ മെറിന്റെ മരണമൊഴി പുറത്തു വന്നു. ഭര്‍ത്താവാണ് തന്നെ കുത്തിയതെന്ന് മൊഴിയിലുണ്ട്.

കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മെറിന്റെ മാതാപിതാക്കള്‍ പറയുന്നു 2019 ഡിസംബര്‍ 19-നാണ് രണ്ടു വയസുളള മകള്‍ നോറയുമായി ഇവര്‍ നാട്ടിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ നെവിന്റെ വീട്ടില്‍ വച്ച് മെറിനെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് മെറിന്‍ വിളിച്ചിട്ട് ജോയിയും ബന്ധുക്കളും മെറിനെ കൂട്ടാനായി ചങ്ങനാശേരിയിലെത്തി.

നെവിന്‍ കുട്ടിയുമായി മുറിയില്‍ കതകടച്ചിരുന്നു. ഏറെനേരത്തെ തര്‍ക്കത്തിനുശേഷമാണ് കുട്ടിയുമായി പുറത്തുവന്നത്. അന്ന് കുഞ്ഞുമായി മെറിന്‍ മോനിപ്പള്ളിക്ക് പോന്നു. തുടര്‍ന്ന് ഇവര്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കി. വൈകാതെ നെവിന്‍ അച്ഛനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുട്ടിയെ ആവശ്യപ്പെട്ട് മോനിപ്പള്ളിയിലെത്തി. അന്നും തര്‍ക്കമുണ്ടായി. ഇതും പരാതിക്കിടയാക്കി. തുടര്‍ന്ന് ബന്ധം വേര്‍പിരിയുന്നതിന് മെറിന്‍ കോടതിയെ സമീപിച്ചു. 2020 ജനുവരി 12-ന് ഒന്നിച്ച് അമേരിക്കയിലേക്ക് മടങ്ങാനായിരുന്നു വിമാന ടിക്കറ്റ്. കോടതിയെ സമീപിച്ചതറിഞ്ഞ നെവിന്‍ ജനുവരി ഒന്നിനുതന്നെ മടങ്ങി. മകള്‍ നോറയെ മോനിപ്പള്ളിയിലെ വീട്ടിലാക്കി മെറിന്‍ ജനുവരി 29-നും മടങ്ങി.

ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടെന്ന് കള്ളം പറഞ്ഞാണ് നെവിന്‍ മെറിനെ വിവാഹം ചെയ്തത്. സ്ഥിരമായി ജോലി ഇല്ലാത്തതിനെത്തുടര്‍ന്ന് നെവിനെ അപകര്‍ഷതാബോധം പിടികൂടിയിരുന്നുവത്രെ. അമേരിക്കയിലെ മലയാളി കുടുംബങ്ങളുടെ ഒത്തുകൂടലില്‍ നിന്നും നെവിന്‍ പലപ്പോഴും വിട്ടു നിന്നു . മെറിന്‍ ബംഗളുരു സെന്റ് ജോണ്‍സ് കോളജില്‍നിന്ന് ബി.എസ്‌സി നഴ്‌സിങ് പൂര്‍ത്തിയാക്കിയശേഷം ഐ.എല്‍.ടി.എസ് ആദ്യ പരീക്ഷയില്‍തന്നെ ഉയര്‍ന്ന പോയിന്റോടെ പാസായി. തുടര്‍ന്ന് സ്റ്റുഡന്റ്‌സ് വിസയില്‍ കാനഡക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടെയാണു നെവിനുമായുളള വിവാഹം നടന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദമുണ്ടെന്നും ചിക്കാഗോയില്‍ ഗ്യാസ് സ്റ്റേഷനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയെന്നുമാണു വിവാഹസമയത്തു പറഞ്ഞിരുന്നത്.

എന്നാല്‍ ഇത് ശരിയല്ലെന്ന് വിവാഹത്തോടെ മനസിലായി. ഇതോടെ ചിക്കാഗോയിലെ ജോലി ഉപേക്ഷിച്ച് മെറിന്റെ ബന്ധുവിന്റെ ഉടമസഥതയിലുളള ഗ്യാസ് സ്റ്റേഷനില്‍ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു. മെറിനുമായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ ഈ ജോലി ഉപേക്ഷിച്ചു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ നെവിനും മെറിനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കിലും സ്ഥിരമായി ജോലി ഇല്ലാതെ വന്നത് നെവിനെ അസ്വസ്ഥനാക്കിയിരുന്നതായി മെറിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇരുവരും തമ്മിലുളള വഴക്ക് പതിവായി.മെറിനെ കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ സ്വയം കുത്തി മരിക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് നെവിനെ പിടികൂടുന്നത്. ഭര്‍ത്താവാണ് അക്രമിച്ചതെന്ന് മെറിന്‍ മരണമൊഴി നല്‍കിയിരുന്നു. അക്രമത്തിന് പിന്നാലെ പോലീസെത്തി മെറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു.

Top