മൃതദേഹം എംബാം ചെയ്യാൻ കഴില്ല.മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല.സംസ്‌കാരം അമേരിക്കയിൽ.ഭർത്താവ് കുത്തിയും കാറു കയറ്റിയും കൊന്ന മെറിൻ ജോയി നൊമ്പരമായി മലയാളി മനസ്സുകളിൽ നിറയുന്നു.

ഫ്‌ളോറിഡ: അമേരിക്കയിൽ തന്നെ അടക്കും .അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ല​യാ​ളി ന​ഴ്സ് മെ​റി​ൻ ജോ​യി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല. സം​സ്കാ​രം അ​ടു​ത്ത ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​യി​ൽ ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ ബ്രോ​വാ​ർ​ഡ്‌ ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്‌​സാ​യ മെ​റി​ൻ ജോ​യി നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​ണ് ഭ​ർ​ത്താ​വ് നി​വി​ൻ കു​ത്തി വീ​ഴ്ത്തി​യ​തിനുശേഷം കാർ കയറ്റി ഓടിച്ചുപോയത് .

മെറിൻ ജോയിയുടെ മൃതദേഹം കുഞ്ഞു നോറയെ കാണിക്കാനായിരുന്നു ശ്രമം. ഭർത്താവായിരുന്നു മെറിനെ കൊന്നത്. ഫിലിപ്പ് മാത്യു എന്ന നെവിൻ അഴിക്കുള്ളിലാണ്. അതിനിടെ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരും ഇടപെട്ടു. ന്യുയോർക്കിലേക്ക് കൊണ്ടു വന്ന് ആദ്യ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് എംബാം ചെയ്യാൻ കഴിയില്ലെന്ന സൂചനകൾ എത്തിയത്. ഇതോടെ ശനിയാഴ്ച അമേരിക്കയിൽ തന്നെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചു.

മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങും.ഫ്‌ളോറിഡ ഡേവിയിലെ ജോസഫ് എ. സ്‌കെറാനോ ഫ്യൂണറൽ ഹോമിലാണു ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്.നാളെ അമേരിക്കൻ സമയം ഉച്ചയ്ക്കു 2 മുതൽ 6 വരെയാണ് (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ തിങ്കളാഴ്ച പുലർച്ചെ 3.30 വരെ) ഇതിനുള്ള സമയമെന്ന് യുഎസിലുള്ള ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം മയാമിയിൽ നിന്ന് ന്യൂയോർക്കിൽ എത്തിച്ച ശേഷം ആദ്യ വിമാനത്തിൽത്തന്നെ ഇന്ത്യയിലേക്കെത്തിക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് എംബാം ചെയ്യാനാകില്ലെന്ന മനസ്സിലാക്കുന്നത്. ഇതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഡിസംബറിൽ നാട്ടിൽ വന്ന മെറിൻ രണ്ട് വയസ്സുള്ള നോറയെ അച്ഛനും അമ്മയ്ക്കുമൊപ്പം നിർത്തിയാണ് തിരിച്ച് അമേരിക്കയിൽ എത്തിയത്. കുടുംബ പ്രശ്‌നങ്ങൾ കാരണമായിരുന്നു ഇത്. ഇതിനിടെയാണ് ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച ശേഷം കാറു കയറ്റി മെറിനെ കൊലപ്പെടുത്തിയത്.

അതിനിടെ ഏകമകൾ നോറയ്ക്കായി കൈകോർത്ത് അമേരിക്കയിലെ മലയാളി സമൂഹം ഒരുമിക്കുകയാണ് എന്നും റിപ്പോർട്ടുണ്ട് . അച്ഛന്റെ കൈകളാൽ അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമാഹരിക്കാനാണ് വിവിധ സംഘടനകൾ ഒത്തൊരുമിക്കുന്നത്.ക്‌നാനായ കത്തോലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക(കെ.സി.സി.എൻ.എ.)യുടെ നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന),നഴ്‌സിങ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ നോര്ക്കായി പണം സമാഹരിക്കുണ്ട് . ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റായ ഗോഫണ്ട് മീയിൽ കഴിഞ്ഞദിവസം മുതൽ പണം സ്വീകരിച്ചുതുടങ്ങി.

നോറയുടെ ഭാവികാര്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാകും ഈ പണം വിനിയോഗിക്കുക. മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഒരു ട്രസ്റ്റ് ആരംഭിച്ച് അത് മുഖേനയായിരിക്കും കുട്ടിയുടെ ചെലവ്ക്കായി പണം വിനിയോഗിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ തന്നെ പതിനായിരം ഡോളറിലേറെ ലഭിച്ചു. എത്ര പണം ലഭിച്ചാലും അത് പൂർണമായും നോറയ്ക്ക് വേണ്ടി മാത്രമായിരിക്കും’- ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു.

ചൊവ്വാഴ്ചയാണ് കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയിയെ ഭർത്താവ് ഫിലിപ്പ് മാത്യൂ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഫ്‌ളോറിഡ കോറൽസ്പ്രിങ്‌സിലെ ആശുപത്രിയിൽനിന്ന് രാത്രി ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭർത്താവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും ക്രൂരത മതിയാക്കാതെ ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഫിലിപ്പിനെ പിന്നീട് ഒരു ഹോട്ടലിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പഠനത്തില്‍ സമര്‍ത്ഥയായിരുന്ന മെറിന്‍ ബംഗളുരു സെന്റ് ജോണ്‍സില്‍നിന്ന് ബി.എസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയശേഷം ഐ.എല്‍.ടി.എസ് ആദ്യ പരീക്ഷയില്‍തന്നെ ഉയര്‍ന്ന പോയിന്റോടെ പാസായി. തുടര്‍ന്ന് സ്റ്റുഡന്റ്സ് വിസയില്‍ കാനഡയ്ക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടെയാണു നെവിനുമായുളള വിവാഹം നടന്നത്.ഹോട്ടല്‍ മാനേജ്മെന്റ് ബിരുദമുണ്ടെന്നും ചിക്കാഗോയില്‍ ഗ്യാസ് സ്റ്റേഷനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയെന്നുമാണു വിവാഹസമയത്തു പറഞ്ഞിരുന്നത്.

എന്നാല്‍ ചെറിയ ശമ്പളമാണു നെവിന് ലഭിച്ചിരുന്നത്. ഇതോടെ ചിക്കാഗോയിലെ ജോലി ഉപേക്ഷിച്ച് മെറിന്റെ ബന്ധുവിന്റെ ഉടമസഥതയിലുളള ഗ്യാസ് സ്റ്റേഷനില്‍ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു.മെറിനുമായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ ഈ ജോലി ഉപേക്ഷിച്ചു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ നെവിനും മെറിനും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കിലും സ്ഥിരമായി ജോലി ഇല്ലാതെ വന്നത് നെവിനെ അസ്വസ്ഥനാക്കിയിരുന്നതായി മെറിന്റെ ബന്ധുക്കള്‍ പറഞ്ഞു.

മെറിന്റെ സഹപ്രവര്‍ത്തകരായ മലയാളി നഴ്‌സുമാരുടെ കുടുംബങ്ങളുടെ കൂടിച്ചേരലുകളില്‍ നിന്ന് എന്നും വിട്ടു നിന്ന നെവിന്‍ ആദ്യമൊക്കെ മെറിന് പോകാന്‍ അനുവാദം നല്‍കുമായിരുന്നെങ്കിലും പിന്നീട് അത് വിലക്ക്. നെവിന്റെ ശാരീരികാക്രമണം കൂടിവന്നതോടെ ഇരുവരും കൂടുതല്‍ അകന്നു.

മെറിനെ കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് സ്വയം കുത്തി മരിക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് നെവിനെ പിടികൂടുന്നത്.ഭര്‍ത്താവാണ് അക്രമിച്ചതെന്ന് മെറിന്‍ മരണമൊഴി നല്‍കിയിരുന്നു. അക്രമത്തിന് പിന്നാലെ പോലീസെത്തി മെറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ മെറിനെ ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയായില്‍വെച്ചാണ് ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി നെവിന്‍ എന്ന ഫിലിപ്പ് മാത്യു (34) കാറിന് മറഞ്ഞിരുന്ന് കുത്തിയത്. 17 കുത്തേറ്റു. തുടര്‍ന്ന് ഫിലിപ്പ് സ്വന്തം വാഹനം രണ്ട് തവണ മെറിന്റെ ശരീരത്തുകൂടി ഓടിച്ചുകയറ്റുകയും ചെയ്തു. കൊലപാതകത്തിന് ശേഷം ഹോട്ടല്‍ മുറിയില്‍ എത്തി കൈ മുറിച്ചുകിടന്ന ഫിലിപ്പിനെ പോലീസ് പിടികൂടിയിരുന്നു. ജീവപര്യന്തം തടവ് കിട്ടാവുന്ന ശിക്ഷയാണ് ഫിലിപ്പിന്റെ പേരില്‍ പോലീസ് ചേര്‍ത്തിരിക്കുന്നത് എന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയിരിക്കുന്ന വിവരം. ഇതിനിടെ മെറിന്റെ മരണമൊഴി പുറത്തു വന്നു. ഭര്‍ത്താവാണ് തന്നെ കുത്തിയതെന്ന് മൊഴിയിലുണ്ട്.

 

Top