ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട നിലയില്‍; ഇന്ത്യക്കാരനായ അമ്പതുകാരന്‍ പോലീസ് കസ്റ്റഡിയില്‍; ഞെട്ടലോടെ ഇന്ത്യന്‍ സമൂഹം

യുകെയില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ട നിലയില്‍. കിരണ്‍ ഡൗഡിയ(46) യുടെ മൃതദേഹമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയായിരുന്നു മൃതദേഹം കാണപ്പെട്ടത്. നെക്സ്റ്റ് കാള്‍ സെന്ററിലെ ജോലിക്കാരിയാണ് കിരണ്‍ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇതിനുത്തരവാദിയെന്ന് സംശയിക്കുന്ന ഇന്ത്യന്‍ വംശജനായ അശ്വിന്‍ ഡൗഡിയ (50) അറസ്റ്റിലായിട്ടുണ്ട്. ലെയ്‌സെസ്റ്ററിലെ ലൈമെ റോഡിനടുത്തുള്ള വീട്ടില്‍ താമസിക്കുന്ന അശ്വിനെ ഇന്ന് രാവിലെ ലെയ്‌സെറ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആരെങ്കിലും ഈ പ്രദേശത്തേക്ക് സ്യൂട്ട്‌കേസും വലിച്ച് കൊണ്ട് വരുന്നത് കണ്ടവരുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. മൃതദേഹം കണ്ടെത്തിയ സ്യൂട്ട്‌കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതിന് ചക്രങ്ങള്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കിരണ്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നുണ്ട്. സമീപത്തുള്ള ഒരു റീട്ടെയില്‍ ഭീമന് വേണ്ടിയുള്ള കാള്‍സെന്ററിലായിരുന്നു കഴിഞ്ഞ 17 വര്‍ഷമായി ഇവര്‍ ജോലി ചെയ്തിരുന്നത്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു കിരണെന്നാണ് കുടുംബാംഗങ്ങള്‍ വേദനയോടെ അനുസ്മരിക്കുന്നത്. ടെറസിട്ട രണ്ട് വീടുകളുടെ ഇടയ്ക്കുള്ള വഴിയിലായിരുന്നു മൃതദേഹം അടങ്ങിയ സ്യൂട്ട്‌കേസ് വഴിപോക്കന്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ ഇവിടെ നിരവധി തവണ പരിശോധന കള്‍ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ സമീപത്തെ വീടുകളില്‍ കയറി അന്വേഷണങ്ങളും നടത്തുന്നുണ്ട്. സമീപത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെ സിസിടിവി ഫൂട്ടേജുകളും അന്വേഷകര്‍ സൂക്ഷ്മമായി പരിശോധിച്ച് വരുന്നുണ്ട്. ഭീകരസിനിമകളില്‍ നടക്കുന്നത് പോലുള്ള സംഭവമാണിവിടെ അരങ്ങേറിയിരിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പ്രതികരിച്ചിരിക്കുന്നത്.ഇവിടെ എല്ലാവരും സ്‌നേഹത്തോടെ ശാന്തമായി കഴിയുന്ന ഇടമാണെന്നും ഇത്തരത്തിലുള്ള ഒരു സംഭവം നടന്നതില്‍ ഞെട്ടലുണ്ടെന്നും അവര്‍ പറയുന്നു. ഇവിടെയുള്ള ആരും ഇത്തരത്തിലുള്ള പാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും തദ്ദേശവാസികള്‍ അഭിപ്രായപ്പെടുന്നു.

തങ്ങളുടെ സഹപ്രവര്‍ത്തകയുടെ മരണമുണ്ടാക്കിയ ഞെട്ടലില്‍ നിന്നും ഇനിയും മോചനം ലഭിക്കുന്നില്ലെന്നാണ് നെക്സ്റ്റ് കാള്‍ സെന്ററിലെ വക്താവ് പറയുന്നത്. വളരെ ക്കാലമായി ഇവിടെ ജോലി ചെയ്യുന്ന കിരണ്‍ തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് ടീമിലെ ബഹുമാന്യയായ സ്റ്റാഫായിരുന്നുവെന്നും കഴിഞ്ഞ 17 വര്‍ഷമായി കമ്പനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് വരുകയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിക്കുന്നു. ഇതൊരു കുടുംബപ്രശ്‌നമാണെങ്കിലും പൊലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും കമ്പനി പറയുന്നു.കിരണിന് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ട് ബന്ധുക്കളും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

Top