സംഗീത സാന്ദ്രമായ് കുറച്ചു നേരം , F M റേഡിയോയിൽ ബിനു കെ പിയു മായുള്ള അഭിമുഘത്തിന്റെ വീഡിയോ

യൂറോപ്പിൽ ഏറ്റവും കൂടുതൽ കലാകാരന്മമാർ എവിടെയാണെന്നു ചോദിച്ചാൽ നിസംശയം പറയാം ഈ കൊച്ചു അയർലണ്ടിൽ നിന്നാണെന്ന്.എല്ലാതരം മേഘലയിലും നമ്മൾ മലയാളികൾ അവരവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട് .ജിവിത തിരക്കിനിടയിലും അതിനു വേണ്ടി പ്രത്യകം സമയം കണ്ടെത്തുന്നു .അങ്ങനെ ഒരു വെക്തിയാണ് ഇന്ന് നമ്മോടൊപ്പം റേഡിയോയിൽ. ഇതുവരെ മറ്റാരോടും പറയാത്ത ചില ജീവിതാനുഭവങ്ങളും മനസ് തുറന്നു ബിനു കെ പി. പങ്കുവയ്ക്കുന്നു. കീ ബോർഡ്‌ ,ഓടക്കുഴൽ ,തബല തുടങ്ങി വാദ്യോപകരണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നതിനൊടൊപ്പം മനോഹര ശബ്ദത്തിനുടമയാണ് ഇദ്ദേഹം .ജീസസ് യൂത്തിന്റെ സജീവ പ്രവർത്തനത്തിലൂടെ റെക്സ് ബാന്റിനൊപ്പം നിരവധി വേദികൾ പിന്നിട്ടു കഴിഞ്ഞു .പ്രശസ്ഥനായ സംഗീത സംവിധായകൻ അൽഫോൻസ് അടുത്ത സുഹൃത്താണ്.ഗാനരചന ,സംഗീത സംവിധാനം തുടങ്ങി നുറുകണക്കിനു സിഡികളിലും ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞു .നമ്മൾ ഏതൊക്കെ വിദേശ രാജ്യത്തായിരുന്നാലും ഏതു വിദേശ പാസ്പോർട്ട്‌ എടുത്താലും വന്ദേമാതരം കേൾക്കുമ്പോൾ മനസ് അറിയാതെ തന്റെ മാതൃ രാജ്യത്തെത്തും .വന്ദേമാതരം, കീ ബോർഡിലുടെ വായിച്ചുകൊണ്ട് സംഗീത സാന്ദ്രമായ് എന്ന എപ്പിസോഡ് ആരംഭിക്കുന്നു .ഭാര്യ:ജെസ്റ്റിന ,മക്കൾ:അൽഫിൻ ,ബെനഡിക്ട് ,റോസ്മരി എന്നിവരോടൊപ്പം ഫിംഗ്ലാസിൽ താമസിക്കുന്നു
ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദു.ആവിഷ്കാരം :പ്രിൻസ് ജോസഫ്‌ അങ്കമാലി.യു ട്യൂബ് വീഡിയോ ലിങ്ക് താഴെ
http://Liffey Sound FM Programme Broadcasted on 16/08/20 by kerala house episode 10

Top