വേദനയില്ലാത്ത ലോകത്തേക്ക് ജിഷ സൂസൻ ജോൺ യാത്രയായി.വേദനയോടെ ഐറീഷ് മലയാളി സമൂഹം.

ഡബ്ലിന്‍: ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ ജിഷ സൂസന്‍ ജോണ്‍ (39) നിര്യാതയായി.മൂവാറ്റുപുഴ പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ് .തിരുവനന്തപുരം തിരുമല തെന്നടിയിൽ നവമന്ദിരം ജോണ് ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകളാണ് ജിഷ. ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കാബിന്റലിയിൽ താമസിക്കുന്ന രജീഷ് പോളിന്റെ ( സെന്റ് ഗബ്രിയേല്‍ അപ്പാര്‍ട്ട്‌മെന്ട്) ഭാര്യയാണ് ജിഷ.

ഭർത്താവും ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ് ജിഷയുടെ ഭർത്താവ് രജീഷ് പോൾ .രജീഷിന്റെ പിതാവിന് അസുഖം കൂടുതലായി കേരളത്തിലേക്ക് പോവുകയും അടുത്ത ദിവസം രജീഷിന്റെ പിതാവ് നിര്യാതനാവുകയും ചെയ്തിരുന്നു .പിതാവിന്റെ നഷ്ടത്തിൽ കടുത്ത വേദനയിൽ കഴിയുമ്പോഴാണ് ഭാര്യയുടെ വേർപാടും .പിതാവിന്റെ വേർപാടിലും കോവിഡി ന്റെ കഷ്ടതയിലും തിരിച്ചെത്താനാകാതെ വിഷമിച്ചിരിക്കുമ്പോഴാണ് പ്രിയപ്പെട്ട ഭാര്യയുടെ വേർപാട് എന്നത് രജീഷിനേ പോലെ വേദനയിപ്പിക്കുകയാണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും.അവസാനമായി ഭർത്താവിനെ ഒരുനോക്കു കാണാനാകാതെ ജിഷ വേദനയില്ലാത്തെ ലോകത്തേക്ക് യാത്രയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ളാക്ക്റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ജിഷ.അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ഹോസ്പിറ്റലില്‍ ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് ജിഷ ഏവരെയും ദുഖത്തിലാക്കി ഈ ലോകത്തോട് വിടപറഞ്ഞത് .ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.ഡബ്ലിനിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലിലും അത്തലോണിലും, മുമ്പ് സേവനം അനുഷ്ടിച്ചിട്ടുണ്ട് അയര്‍ലണ്ടില്‍ എത്തും മുമ്പ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിരുന്നു.

Top